എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നൂറിലധികം യാത്രക്കാർ കുടുങ്ങി. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. പൈലറ്റ് ഡ്യൂട്ടി സമയം കഴിഞ്ഞ് മടങ്ങിയതിനെ തുടർന്നാണ് യാത്രികർ വിമാനത്താവത്തിൽ കുടുങ്ങിയത്. പ്രതിഷേധം ഉയർന്നതോടെ എല്ലാ യാത്രികരെയും ഹോട്ടലുകളിലേക്ക് മാറ്റി.
140 യാത്രികർക്കായിരുന്നു ദുരനുഭവം ഉണ്ടായത്. മലേഷ്യയിലേക്കുള്ള യാത്രികരായിരുന്നു ഇവർ. 11 മണിയ്ക്കുള്ള മലിൻഡോ വിമാനത്തിലായിരുന്നു ഇവർ യാത്രചെയ്യേണ്ടിയിരുന്നത്. എന്നാൽ വിമാനം പുറപ്പെടേണ്ട സമയം കഴിഞ്ഞും യാത്രികർക്ക് നിർദ്ദേശങ്ങൾ ലഭിക്കാതെ ഇരിക്കുകയായിരുന്നു. ഇതിന് പിന്നാലെ കാരണം ആരാഞ്ഞപ്പോഴാണ് പൈലറ്റ് പോയ വിവരം ഇവർ അറിഞ്ഞത്. ഇതോടെ പ്രതിഷേധിക്കുകയായിരുന്നു.
കനത്ത മഞ്ഞിനെ തുടർന്ന് വളരെ വൈകിയാണ് വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ എത്തുന്നത്. ഇതിനിടെയാണ് ഡ്യൂട്ടി സമയം കഴിഞ്ഞ് പൈലറ്റ് മടങ്ങിയത്. ഇന്ന് വൈകീട്ട് അഞ്ച് മണിയ്ക്കാണ് ഈ വിമാനം മലേഷ്യയിലേക്ക് യാത്ര തിരിക്കുക.
Discussion about this post