ഹൈദരബാദ്: തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി ജാൻവി കപൂർ. ആൺസുഹൃത്ത് ശിഖർ പഹാരിയയ്‌ക്കൊപ്പം ആയിരുന്നു താരം ക്ഷേത്രത്തിൽ എത്തിയത്. ആൺസുഹൃത്തിനൊപ്പമുള്ള ക്ഷേത്ര ദർശനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വൈകീട്ടോടെയായിരുന്നു താരത്തിന്റെ ക്ഷേത്ര ദർശനം. ഇതിന് ശേഷം ജാൻവി തന്നെയാണ് ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
പരമ്പരാഗത വസ്ത്രം ധരിച്ചായിരുന്നു ഇരുവരും ക്ഷേത്രത്തിൽ എത്തിയത്. വാടാമല്ലി നിറത്തിലുള്ള സിൽക്ക് സാരി ആയിരുന്നു ജാൻവിയുടെ വേഷം. അതീവ സുരക്ഷയിൽ ആയിരുന്നു ഇരുവരും ക്ഷേത്ര ദർശനം പൂർത്തിയാക്കിയത്. പ്രത്യേക വഴിപാടുകൾ കഴിച്ച ശേഷം ആയിരുന്നു ഇരുവരും ക്ഷേത്രത്തിൽ നിന്നും മടങ്ങിയത്. ശിഖറിന്റെ മാതാവും ഇവർക്കൊപ്പം ക്ഷേത്രത്തിൽ എത്തിയിരുന്നു.
ക്ഷേത്രത്തിൽ വലം വയ്ക്കുന്ന ഇരുവരെയും സുരക്ഷാ അംഗങ്ങൾ അനുഗമിക്കുന്നതായി കാണാം. താരത്തെ കണ്ട് ആരാധകർ അടുത്തേയ്ക്ക് വരുന്നതും വീഡിയോകളിൽ നിന്നും വ്യക്തമാണ്. അതേസമയം ജാൻവി കപൂർ ശിഖറുമായി പ്രണയത്തിലാണ് എന്നത് സംബന്ധിച്ചുള്ള വാർത്തകൾ നേരത്തെ തന്നെ മാദ്ധ്യമങ്ങളിൽ ഇടംപിടിച്ചിരുന്നു. എന്നാൽ ഇതിൽ താരം പ്രതികരിച്ചിരുന്നില്ല. ഇതിനിടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ടുള്ള ജാൻവിയുടെ ക്ഷേത്ര ദർശനം.
Discussion about this post