ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് കനത്ത മൂടല്‍ മഞ്ഞ് തുടരുകയാണ്. പൂജ്യം ഡിഗ്രീ ആയി ദൃശ്യപരത കുറഞ്ഞിരിക്കുകയാണ്.
ഒമ്പത് മണിക്കൂർ നേരവും ദൃശ്യപരത പൂജ്യം ഡിഗ്രീ ആയിരുന്നു. ഈ സീസണിലെ ഏറ്റവും ദൈർഘ്യമേറിയ സ്പെൽ ആയിരുന്നു ഇതെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് 15 വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. 81 ട്രെയിനുകൾ വൈകി. മൂടൽമഞ്ഞ് കാരണം, എയർപോർട്ടിലെ ഫ്ലൈറ്റ് പ്രവർത്തനങ്ങളെ ബാധിച്ചു. അപ്‌ഡേറ്റ് ഫ്ലൈറ്റ് വിവരങ്ങൾക്കായി യാത്രക്കാർ അതാത് എയർലൈനുമായി ബന്ധപ്പെടണമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം 6 മണി മുതൽ പുലർച്ചെ 3 മണി വരെയാണ് സീറോ വിസിബിലിറ്റി രേഖപ്പെടുത്തിയത്.
മിക്ക പ്രദേശങ്ങളിലും പുകമഞ്ഞിനും മിതമായ മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. വൈകുന്നേരത്തോടെ കാറ്റിൻ്റെ വേഗത തെക്കുകിഴക്ക് നിന്ന് 8-10 കിലോമീറ്റർ വരെ ഉയരുമെന്നും വൈകുന്നേരവും രാത്രിയിലും 6 കിലോമീറ്ററിൽ താഴെയായി കുറയുമെന്നും ആണ് പ്രവചനം. ഡൽഹിയിലെ വായു നിലവാരം വളരെ മോശം വിഭാഗത്തിൽ തുടരുകയാണ്. ശരാശരി എക്യു ഐ 378 ആയാണ് രേഖപ്പെടുത്തിയത്.
Discussion about this post