ഡൽഹി: ഏത് വെല്ലുവിളി നേരിടാനും ഇന്ത്യൻ സൈന്യം തയ്യാറെന്ന് കരസേന മേധാവി എം എം നരാവനെ. രാജ്യം എന്തിനും തയ്യാറെന്നും എം എം നരാവനെ പറഞ്ഞു. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിന് പ്രത്യേക പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.
ഭീകരവാദത്തെ സ്പോണ്സര് ചെയ്യുന്നതില്‍ നിന്നും പാകിസ്ഥാന് പിന്മാറണം എന്നാണ് ജനറല്‍ എം.എം നരവാനെ മുന്നറിയിപ്പ് നല്കി. ‘തീവ്രവാദ ഉറവിടങ്ങളില്‍ മുന്‍കൂട്ടി ആക്രമണം നടത്താനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്. പാകിസ്ഥാന് നടത്തുന്ന ഭീകര പ്രവര്‍ത്തനളെ നേരിടാന്‍ ഇന്ത്യക്ക് ഏതു സമയത്തും കഴിയു’മെന്നും നരവാനെ വ്യക്തമാക്കി.
‘നിങ്ങള്‍ക്ക് എല്ലായ്പ്പോഴും എല്ലാവരേയും കബളിപ്പിക്കാന്‍ കഴിയില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അധികകാലം നിലനില്‍ക്കില്ല’, എന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരത ലോകമെമ്പാടുമുള്ള പ്രശ്നം ആണ്. എന്നാല്‍ അത് എത്ര മാത്രം ഗുരുതരമാണെന്ന് ഇപ്പോള്‍ മാത്രമാണ് ലോക രാജ്യങ്ങള്‍ തിരിച്ചറിഞ്ഞതെന്നും നരവാനെ കൂട്ടിച്ചേർത്തു.
രാജ്യത്ത് തീവ്രവാദ ആക്രമണങ്ങള്‍ നടത്തിയതിന് ഇന്ത്യ പലതവണ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. തങ്ങളുടെ മണ്ണില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളെ പിന്തുണയ്ക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഭീകരതയ്ക്കെതിരെ ഒന്നിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വര്‍ഷം ആദ്യം ലോകനേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.
4,000 കിലോമീറ്റര്‍ നീളമുള്ള ഇന്ത്യ – ചൈന അതിര്‍ത്തി സംരക്ഷണത്തിന്റെ ഈസ്റ്റേണ്‍ കമാന്‍ഡ് തലവനായിരുന്നു നരവാനെ. ഇന്നലെയാണ് ജനറൽ ബിപിൻ റാവത്ത് സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് പുതിയ കരസേന മേധാവിയായി എം എം നരാവനെ സ്ഥാനമേറ്റെടുത്തത്.
Discussion about this post