ഡൽഹി: എന്‍.സി.പി ദേശീയ അദ്ധ്യക്ഷന്‍ ശരത് പവാറിന്റെ ഡല്‍ഹിയിലെ വസതിക്കു മുന്‍പിലുണ്ടായിരുന്ന സുരക്ഷ സേനയെ പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍.
ശിവസേനയെയും കോണ്‍ഗ്രസിനെയും കൂടെ കൂട്ടി മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനു നേതൃത്വം നല്‍കിയതാണ് പവാറിനെതിരെ ഈ നടപടിയ്ക്ക് കേന്ദ്രത്തിനെ പ്രേരിപ്പിച്ചതെന്നാണ് എന്‍.സി.പി വാദം.
കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും എസ്പിജി സുരക്ഷാ സേനയെയും അടുത്തകാലത്ത് കേന്ദ്രം പിന്‍വലിച്ചിരുന്നു.
Discussion about this post