ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിൽ വരുത്താൻ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായിയാണ് ലോക്സഭയിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ലോക്സഭയിൽ പ്രതിപക്ഷ കക്ഷികൾ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കാനുള്ള പദ്ധതിയുടെ തീരുമാനത്തെക്കുറിച്ച് ഉയർത്തിയ ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി രേഖാമൂലമാണ് മറുപടി നൽകിയത്.
ദേശീയ പൗരത്വ ഭേദഗതി ബില്ലിനു തൊട്ടുപിന്നാലെ തന്നെ പൗരത്വ രജിസ്റ്റർ നടപ്പിലാക്കുമെന്ന് ആഭ്യന്തരമന്ത്രാലയം പ്രസ്താവിച്ചിരുന്നുവെങ്കിലും ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത് ഇനിയും വൈകാനാണ് സാധ്യത.
Discussion about this post