ലഖ്നൗ : പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്തവര്‍ ഒരു കോടി രൂപയോളം പിഴയായി നല്‍കണമെന്ന് ഉത്തർപ്രദേശ് സര്‍ക്കാര്‍. കോണ്‍ഗ്രസ് നേതാവായ ഇമ്രാന് പ്രതാപ്ഗാര്ഗി ഉള്‍പ്പെടെ 114 പേര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
പ്രതിഷേധസ്ഥലത്ത് പൊലീസിനെയും സൈനികരെയും വിന്യസിപ്പിക്കുന്നതിനുള്ള ചെലവിന്റെ അടിസ്ഥാനത്തിലാണ് പിഴ കണക്കാക്കിയിരിക്കുന്നതെന്ന് മൊറാദാബാദ് ജില്ലാ മജിസ്ട്രേറ്റ് രാകേഷ് സിങ് അറിയിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ നിരോധിത സംഘടനയുമായി ബന്ധമുള്ള ഗ്രൂപ്പാണെന്ന് യുപി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മ വ്യക്തമാക്കിയിരുന്നു. പ്രതിഷേധക്കാര്‍ക്ക് ഇടയില്‍ നുഴഞ്ഞ് കയറിയ ഇത്തരം വ്യക്തികളാണ് അക്രമങ്ങള്‍ നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post