സ്വര്‍ണവിലയിൽ വൻ ഇടിവ്. ആഭ്യന്തര വിപണിയില്‍ പവന് 1200 രൂപയാണ് വെള്ളിയാഴ്ച രാവിലെ കുറഞ്ഞത്. ഇതോടെ പവന്റെ വില 30,600 രൂപയായി. ഗ്രാമിന്റെ വില 150 രൂപ കുറഞ്ഞ് 3825 രൂപയായി. നാലുദിവസം കൊണ്ട് 1720 രൂപയാണ് പവന്റെ വിലയില്‍ കുറവുണ്ടായത്.
മാര്‍ച്ച് ഒമ്പതിന് എക്കാലത്തെയും റെക്കോഡ് നിലവാരമായ 32,320 രൂപയില്‍ സ്വര്‍ണവിലയെത്തിയിരുന്നു.
ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് 1.3ശതമാനം താഴ്ന്ന് ഔണ്‍സിന് 1,555.42 ഡോളറായി. കഴിഞ്ഞദിവസം 3.6 ശതമാനവും വിലയിടിഞ്ഞിരുന്നു. ഇതോടെ ഈയാഴ്ച മാത്രം ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ഏഴുശതമാനമാണ് ഇടിവുണ്ടായത്.
തിങ്കളാഴ്ചയിലെ എക്കാലത്തെയും ഉയര്‍ന്നവിലയായ 1,7000 ഡോളറില്‍ നിന്നാണ് ഈ വീഴ്ച.
Discussion about this post