രോഗപ്രതിരോധ സംവിധാനങ്ങളുടെ വിലയിൽ ചെറിയ തിരുത്തലുമായി കേന്ദ്രസർക്കാർ.3 പ്ലൈ മാസ്കുകളുടെ വില പുനർനിർണയിച്ചു.10 രൂപ ഉണ്ടായിരുന്നത് ഇപ്പോൾ 16 രൂപയായി ഉയർത്തി. ഉത്പാദകരുടെ എതിർപ്പിനെത്തുടർന്നാണ് വില കൂട്ടിയത് എന്നാണ് റിപ്പോർട്ടുകൾ.
മൂന്നു പാളി ഉള്ള മെൽറ്റ് ബ്ലോൺ നോൺവൂവെൻ ഫാബ്രിക് ഉപയോഗിച്ചുണ്ടാക്കുന്ന മാസ്കിന്റെ വില മാത്രമേ കൂട്ടിയിട്ടുള്ളൂ. രണ്ടു പാളി ഉള്ള മാസ്‌കിന്റെ വില എട്ടു രൂപ തന്നെയായിരിക്കും.200 മില്ലിലിറ്റർ സാനിറ്റൈസറിന്റെ വില 100 രൂപയിൽ കവിയരുതെന്നും നിർദേശമുണ്ട്.കോവിഡ് പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന മാസ്കും സാനിറ്റൈസറുകളും കൊള്ള വിലയ്ക്ക് വിൽക്കുന്നതായി ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ വില നിയന്ത്രിച്ചത്
Leave a Comment