തിരുവനന്തപുരം: വിവാദങ്ങളില്‍ നിന്ന് വീണ്ടും ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയന്. കോടതി പരാമര്‍ശത്തിലെ പ്രതികരണം തേടിയപ്പോള്‍ ‘ഏഴുമണിയായിപ്പോയി. ബാക്കി കാര്യങ്ങള്‍ ഇനി നാളെ പറയാം.’ എന്നു പറഞ്ഞ് മുഖ്യമന്ത്രി വാർത്താ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു. ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ നാളെ കാണാം എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു മുഖ്യമന്ത്രി.
വാര്‍ത്താ സമ്മേളനത്തില്‍ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉണ്ടാവാതിരുന്നതിനെ തുടർന്ന് ഇന്ന് എല്ലാവരും മാതൃകാപരമായ സമീപനമാണ് കൈക്കൊണ്ടതെന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകരെ അഭിനന്ദിക്കാനും മുഖ്യമന്ത്രി മറന്നില്ല.
അതേസമയം സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കണ്ണൂരില്‍ 10 പേര്‍ക്കും പാലക്കാട് നാല് പേര്‍ക്കും, കാസര്‍കോട് മൂന്ന് പേര്‍ക്കും മലപ്പുറം കൊല്ലം ജില്ലകളില്‍ ഒരാള്‍ക്കു വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
Discussion about this post