രാജ്യാന്തരതലത്തില്‍ അസംസ്കൃത എണ്ണയുടെ വിലയിടിവ് തുടരുകയാണ്. ബാരലിന് 39 ഡോളര്‍വരെ താഴ്ന്ന എണ്ണവില നിലവില്‍ 39.13 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആറര വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2009 ഫെബ്രുവരിയിലാണ് എണ്ണവില ഇതിനുമുമ്പ് കുറഞ്ഞ നിരക്കിലെത്തിയത്.
ചൈനീസ് സാമ്പത്തിക രംഗത്തെ മാന്ദ്യവും എണ്ണ ഉല്പാദനത്തിലെ വര്‍ധനവുമാണ് എണ്ണവിലയെ സ്വാധീനിച്ചത്. എണ്ണ താഴുന്ന പശ്ചാതലത്തില്‍ ഒപെക് യോഗം ചേരണമെന്ന് ഇറാനും അല്‍ജീരിയയും ആവശ്യപ്പെട്ടു. എന്നാല്‍ യോഗം ചേരുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
Discussion about this post