സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളോട് നിലപാട് ആരാഞ്ഞ് കേന്ദ്രസർക്കാർ.എന്ന് മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ കഴിയുമെന്ന കാര്യത്തിൽ അഭിപ്രായം ആവശ്യപ്പെട്ടു കൊണ്ടാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സർക്കുലർ പുറത്തിറക്കിയിട്ടുള്ളത്.ഈ കാര്യത്തിൽ മാതാപിതാക്കളോട് അഭിപ്രായം ചോദിക്കാനും സർക്കുലറിൽ ആവശ്യപ്പെട്ടിട്ടുണ്ട്.എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ സെക്രട്ടറിമാരോട് ജൂലൈ 20ന് മുമ്പ് ഇതേ സംബന്ധിച്ച് മറുപടി അയക്കാനാണ് നിർദേശിച്ചിട്ടുള്ളത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ക്ഡൗൺ പ്രഖ്യാപിച്ച മാർച്ച് 24 മുതൽ സ്കൂളുകൾ എല്ലാം അടഞ്ഞു കിടക്കുകയാണ്.ക്ലാസുകൾ പുനരാരംഭിക്കാൻ സാധിക്കാത്തതിനാൽ 9 മുതൽ 12 വരെയുള്ള ക്ലാസ്സുകാരുടെ പഠന ഭാഗങ്ങൾ 30% കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. അതേസമയം, ഓൺലൈൻ ക്ലാസുകൾ രാജ്യത്ത് ഫലപ്രദമായി മുന്നോട്ട് പോകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Leave a Comment