ലണ്ടനിൽ യുവരാജ് സിംഗ് തന്റെ YouWeCan ഫൗണ്ടേഷനു വേണ്ടി ഒരു ചാരിറ്റി ഡിന്നർ അടുത്തിടെ സംഘടിപ്പിച്ചു. നിരവധി ഇതിഹാസ താരങ്ങൾ പങ്കെടുത്ത പരിപാടിയിൽ എല്ലാവരുടെയും കണ്ണുകൾ പതിഞ്ഞത് ശുഭ്മാൻ ഗില്ലിലും സാറ ടെണ്ടുൽക്കറിലുമായിരുന്നു. ശുഭ്മാൻ ഗിൽ തന്റെ മുഴുവൻ ടീമിനൊപ്പം YWC സ്പെഷ്യൽ ചാരിറ്റി പരിപാടിയിൽ പങ്കെടുക്കാൻ എത്തുക ആയിരുന്നു .
കാൻസർ അവബോധത്തിനും ചികിത്സയ്ക്കുമായി ഫണ്ട് സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെ ലണ്ടനിലെ ക്രിക്കറ്റ് ലോകത്തിലെ ചില പ്രമുഖരെ യുവരാജ് സിംഗ് ചാരിറ്റി പരിപാടിയിൽ ഒരുമിച്ച് കൊണ്ടുവന്നു. രോഗത്തോടുള്ള സ്വന്തം പോരാട്ടത്തിനുശേഷം മറ്റുള്ള ആളുകളെ സഹായിക്കുന്നതിനായി ആരംഭിച്ച ഫൗണ്ടേഷനാണിത്.
സച്ചിൻ ടെണ്ടുൽക്കർ, കെവിൻ പീറ്റേഴ്‌സൺ, ബ്രയാൻ ലാറ, ഡാരൻ ഗൗഫ്, വിരാട് കോഹ്‌ലി, ആശിഷ് നെഹ്‌റ തുടങ്ങിയ ഇതിഹാസങ്ങളും മറ്റ് നിരവധി പ്രശസ്ത വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു. എന്നാൽ ഇഇവരെല്ലാം ഉണ്ടായിട്ടും ഗില്ലും സാറയുമാണ് ചർച്ചകളിൽ നിറഞ്ഞത്. നേരത്തെ ഇരുവരും പ്രണയത്തിൽ ആണെന്നുള്ള റിപ്പോർട്ടുകൾ വന്നിരുന്നു.
ഇരുവരും ഒന്നിച്ച് ഇരിക്കുന്ന ചിത്രങ്ങളും ഗിൽ സംസാരിക്കാൻ കയറിയപ്പോൾ ഉള്ള സാറയുടെ നാണവുമൊക്കെയാണ് വിഡിയോയിൽ കാണാൻ സാധിക്കുന്നത്. ഓൾറൗണ്ടർ രവീന്ദ്ര ജഡേജ, സാറ ടെണ്ടുൽക്കറെയും ഗില്ലിനെയും കളിയാക്കുന്ന കാണുന്ന മറ്റൊരു വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി. കെ.എൽ. രാഹുലും അദ്ദേഹത്തോടൊപ്പം ചേർന്നു. എന്നിരുന്നാലും, ഗില്ലിന്റെ മുഖം വ്യക്തമായി കാണാൻ സാധിക്കില്ല എങ്കിലും സാറയുടെ പേര് പറഞ്ഞാണ് കളിയാക്കൽ വന്നത് എന്ന് വ്യക്തം.
https://twitter.com/i/status/1943536419831689464
Discussion about this post