ലക്നൗ : കോവിഡ്-19 രോഗബാധയെ തുടർന്ന് യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ സാങ്കേതിക വിദ്യാഭ്യാസ മന്ത്രി കമല റാണി അന്തരിച്ചു.ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.62 വയസ്സായിരുന്നു.
രോഗബാധയെ തുടർന്ന് ലക്നൗവിലെ രാജധാനി കോവിഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ.ശ്വാസകോശത്തിൽ ഉണ്ടായ അണുബാധയെ തുടർന്ന് മന്ത്രിയുടെ ആരോഗ്യ നില വഷളാവുകയായിരുന്നു.ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ലെന്ന് ഹോസ്പിറ്റൽ ഡയറക്ടർ രാധാകൃഷ്ണ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
Leave a Comment