ഡല്‍ഹി: അയോദ്ധ്യയില്‍ നടക്കുന്ന രാമക്ഷേത്രത്തിന്റെ ഭൂമിപൂജാ ചടങ്ങില്‍ പങ്കെടുക്കാന്‍ 180-ല്‍ താഴെ വിശിഷ്ട വ്യക്തികളുടെ പട്ടിക തയാറാക്കി. ആഗസ്റ്റ് അഞ്ചിനാണ് കേരളത്തില്‍ നിന്ന് മാതാ അമൃതാനന്ദമയിയും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. നേരത്തെ തയ്യാറാക്കിയ 208 പേരുടെ പട്ടിക കൊറോണ വ്യാപനം കണക്കിലെടുത്ത് ചുരുക്കുകയായിരുന്നു.
മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളീമനോഹര്‍ ജോഷി, പ്രയാഗ് രാജിലെ ജഗത്ഗുരു സ്വാമി വാസുദേവാനന്ദ സരസ്വതി തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പങ്കെടുക്കുന്നത്.
ചടങ്ങില്‍ പങ്കെടുക്കാനുള്ള 50 മതപുരോഹിതരുടെ പട്ടികയിലാണ് മാതാ അമൃതാനന്ദമയിയുടെ പേരുള്ളത്. മഹന്ത് കമല്‍ നയന്‍ദാസ്, രാംവിലാസ് വേദാന്തി, രാജു ദാസ്, മഹാരാജ് ബാല്‍ ഭദ്രാചാര്യ, ആചാര്യ നരേന്ദ്ര ഗിരി, ഹിന്ദു പണ്ഡിതരായ പ്രൊഫ. രാംചന്ദ്ര പാണ്ഡെ, പ്രൊഫ. രാം നാരായണ്‍ ദ്വിവേദി, പ്രൊഫ. വിനയ് കുമാര്‍ പാണ്ഡെ, പാട്നാ തക്ത് ഹര്‍മന്ദിര്‍ ഗുരുദ്വാരയിലെ ജതീന്ദര്‍ ഗിയാനി ഇക്ബാല്‍ സിംഗ്, ഹരിദ്വാറിലെ ബല്ക്കാനന്ദ് ഗിരി, ആചാര്യ കിഷോര്‍ കുനാല്‍ തുടങ്ങിയവരും പട്ടികയിലുണ്ട്.
ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം ഭയ്യാജി ജോഷി, ദത്താത്രേയ ഹൊസബലെ, അനില്‍ കുമാര്‍ തുടങ്ങിയ സംഘ നേതാക്കള്‍ക്കും ക്ഷണമുണ്ട്. മുഖ്യവേദിയില്‍ പ്രധാനമന്ത്രിക്കൊപ്പം മോഹന്‍ ഭാഗവത്, രാംജന്മഭൂമി ന്യാസ് മേധാവി നൃത്യ ഗോപാല്‍ ദാസ് തുടങ്ങിയവര്‍ക്കൊപ്പം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമുണ്ടാകുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. ഇന്നലെ യു.പി മന്ത്രി കൊറോണ ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് അയോദ്ധ്യയിലെ ഒരുക്കങ്ങള്‍ വിലയിരുത്താനുള്ള യോഗം ഒഴിവാക്കിയ യോഗി ആഗസ്റ്റ് അഞ്ചിന്റെ ചടങ്ങില്‍ പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. ഭൂമി പൂജ നടക്കുന്ന സ്ഥലത്തിന് സമീപമാണ് വേദി. സദസില്‍ സമൂഹ അകലം പാലിച്ചാണ് ക്ഷണിതാക്കളെ ഇരുത്തുക.
Discussion about this post