‘കോവാക്സിന്‍ ഇക്കൊല്ലം ഒടുവില്‍ ലഭ്യമാകും’; വാക്സിന്റെ ശേഖരണവും വിതരണവുമെല്ലാം കേന്ദ്രതലത്തിലായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍

Published by
Brave India Desk

ഡല്‍ഹി: ഇന്ത്യയില്‍ തന്നെ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ മരുന്നായ കോവാക്സിന്‍ ഇക്കൊല്ലം ഒടുവില്‍ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. ആഭ്യന്തരമായി വികസിപ്പിച്ച മൂന്നു വാക്സിനുകള്‍ വിവിധതലങ്ങളിലുള്ള പരീക്ഷണഘട്ടത്തിലാണ് ഉള്ളത്. ഇവയില്‍ കോവാക്സിന്‍ ഈ വര്‍ഷം ഡിസംബറോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

ഓക്സ്‌ഫഡ് വാക്സിനായ കോവിഷീല്‍ഡിന്റെ പരീക്ഷണവും സമാന്തരമായി നടക്കുന്നുണ്ട്. അതും ഡിസംബറില്‍ തന്നെ ലഭ്യമാകും . അടുത്തകൊല്ലം ആദ്യം വാക്സിനുകള്‍ ഉപയോഗിക്കാനായേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സൈനികര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റു പ്രത്യേക വിഭാഗങ്ങളിലുള്ളവര്‍ക്കുമാണ് ആദ്യം വാക്സിന്‍ നല്‍കുക. വാക്സിന്റെ 50 ലക്ഷം ഡോസ് സര്‍ക്കാര്‍ വാങ്ങും. വാക്സിന്റെ ശേഖരണവും വിതരണവുമെല്ലാം കേന്ദ്രതലത്തിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share
Leave a Comment

Recent News