പൗഷ് പൗർണമിയിൽ ആരംഭിച്ച മഹാകുംഭമേളയ്ക്ക് ഇതാ പരിസമാപ്തിയായിരിക്കുകയാണ്. ഇന്ന് അവസാനത്തെ ഷാഹിസ്‌നാൻ ആഘോഷിക്കാൻ ഭക്തജനലക്ഷങ്ങളാണ് പ്രയാഗ് രാജിന്റെ മണ്ണിലേക്ക് ഒഴുകിയെത്തുന്നത്. ഇതുവരെ 65 കോടിയിലധികം ഭക്തർ തീർത്ഥസ്‌നാനം നടത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആത്മീയതയുടെ മഹാനുഭവം തേടി 650 ദശലക്ഷം ഭക്തർ ത്രിവേണി സംഗമസ്ഥാനത്തേക്ക് ഒഴുകിയപ്പോൾ അതിൽ 3 ദശലക്ഷത്തോളം പേർ വിദേശികളായിരുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ഭാരതീയരെ സംബന്ധിച്ചിടത്തോളം ജനക്കൂട്ടവും നിറങ്ങളും ബഹളങ്ങളും ഊർജ്ജസ്വലതയും പരിചതമാണെങ്കിലും,മഹാകുംഭമേള വിദേശത്ത് നിന്നുള്ള സന്ദർശകർക്ക് മുൻപെങ്ങുമില്ലാത്ത അനുഭവമായിരുന്നു.ഇന്ത്യക്കാരുടെ ഉദാരമനസ്‌കത അവരെ എങ്ങനെ സ്പർശിച്ചുവെന്നും ആൾത്തിരക്കിനിടയിലും അത് എത്രമാത്രം ആശ്വാസമായി എന്നുമാണ് കുംഭമേളയ്ക്ക് എത്തിയ വിദേശീയർ പൊതുവായി പറഞ്ഞ അഭിപ്രായങ്ങളിലൊന്ന്.
ഏകത്വത്തിന്റെ അതിശക്തമായ ഒരു വികാരം നിലനിൽക്കുന്നു,’ മെക്‌സിക്കോയിൽ നിന്നുള്ള അന പറയുന്നു. നമ്മൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലുതും മനോഹരവുമായ കാര്യം ആളുകളുടെ ദയയും അപരിചിതരോടുള്ള അവരുടെ മനോഹരമായ ഉദാരമനസ്‌കതയുമാണ്.’ഇന്ത്യക്കാർക്ക് എല്ലാത്തിനോടും എല്ലാവരോടും ഉള്ള സ്‌നേഹവും സമർപ്പണവുമാണ് ഏറ്റവും വലിയ നേട്ടമെന്ന് ‘ അവർ പറഞ്ഞു. ജനക്കൂട്ടം ഉണ്ടായിരുന്നിട്ടും, പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നു’ എന്ന് മുമ്പ് മെക്‌സിക്കൻ വംശജനായ റാമോൺ അഭിപ്രായപ്പെടുന്നു. സുരക്ഷയുടെ കാര്യത്തിൽ ഒരു പ്രശ്‌നവുമില്ലായിരുന്നു,’ അദ്ദേഹം കൂട്ടിച്ചേർത്തു. താൻ പുണ്യ സ്‌നാനം നടത്തിയെന്നും ഭാഗ്യവാനാണെന്നുമാണ് സ്പാനിഷ് ഭക്തനായ ജോസിന് പറയാനുള്ളത്.
ഇന്ത്യയെയും ഇന്ത്യക്കാരെയും മനസ്സിലാക്കുന്നതിനുള്ള ഒരു പ്രാരംഭ നടപടിയാണിതെന്ന് മഹാ കുംഭമേള സന്ദർശിച്ച പലരും അഭിപ്രായപ്പെട്ടു. യഥാർത്ഥ ഇന്ത്യയും ഇന്ത്യയുടെ യഥാർത്ഥ ശക്തിയും അവിടുത്തെ ജനങ്ങളും’ ഇവിടെ ദൃശ്യമാണെന്ന് മഹാ കുംഭമേളയിൽ പങ്കെടുത്ത റഷ്യൻ സന്ദർശകയായ ക്രിസ്റ്റീൻ ചൂണ്ടിക്കാണിക്കുന്നു.’ആ സ്ഥലത്തിന്റെ വൈബ്’ എന്താണെന്ന് വിശദീകരിക്കാൻ പോലും തനിക്ക് കഴിയുന്നില്ലെന്ന് അവർ പറഞ്ഞു. ‘ഈ പുണ്യസ്ഥലത്തെ ആളുകളുടെ വൈബ് കാരണം ഞാൻ നടുങ്ങുന്നു.’ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അനുഭവമാണിത്.ഇന്ത്യയിലെ ജനങ്ങളെ ഞാൻ മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന് ഓസ്ട്രിയയിൽ നിന്നുള്ള അവിഗെയ്ൽ പറഞ്ഞു.
നാഗരികതയുടെ കളിത്തൊട്ടിലുകളിൽ ഒന്നായിരുന്നു ഇന്ത്യയെന്നതിൽ സംശയമില്ല. ആത്മീയമോ ശാസ്ത്രീയമോ ആകട്ടെ, ഭാരതത്തിലെ പണ്ഡിതരുടെ അറിവ് മനുഷ്യചരിത്രത്തെ രൂപപ്പെടുത്തിയിട്ടുണ്ടെന്നതിന് അനേകം തെളിവുകളാണ് നമുക്ക് മുൻപിലുള്ളത്. മഹാ കുംഭമേളയെന്ന പുണ്യസംഗമം സന്ദർശിക്കുകയും ഈ ഊർജ്ജം അനുഭവിക്കുകയും ചെയ്ത 3 ദശലക്ഷം വിദേശികൾ തീർച്ചയായും ഇന്ത്യയുടെ സന്ദേശം ലോകത്തിന്റെ എല്ലാ കോണുകളിലേക്കും എത്തിക്കുമെന്ന് പ്രതീക്ഷിക്കാം.
Discussion about this post