തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് അതിക്രമം കാണിക്കുന്നു എന്നാരോപിച്ച് തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ പ്രതിഷേധിച്ച എംഎല്‍എമാരെ അറസ്റ്റ് ചെയ്തു നീക്കി. ഷാഫിപറമ്പിലും കെ എസ് ശബരീനാഥനുമാണ് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
നേരത്തേ പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് നീക്കിയിരുന്നു. തുടര്‍ന്നാണ് എം എല്‍ എമാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച പ്രവര്‍ത്തകരെ സംസ്ഥാനത്ത് പലയിടങ്ങളിലും പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു എന്നായിരുന്നു ഇവരുടെ ആരോപണം.
പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകരുടെ ചിത്രങ്ങളും ഇവര്‍ ഉയര്‍ത്തിക്കാട്ടി. പ്രതിഷേധിക്കാന്‍ പോലും അനുവദിക്കാത്ത ധാര്‍ഷ്ട്യമാണെന്നും പൊലീസിനെ ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയാണെന്നും എംഎല്‍എമാര്‍ പറഞ്ഞു. റോഡില്‍ നിന്ന് മാറണമെന്ന് പൊലീസ് പലതവണ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റു ചെയ്ത് നീക്കിയത്.
Discussion about this post