കൊച്ചി: സ്വര്‍ണക്കടത്ത്-ഡോളര്‍ ഇടപാടുകളില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെ എറണാകുളം ജില്ലാ ജയിലില്‍ ചോദ്യം ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
മൊഴിയെടുത്തശേഷം വരും ദിവസങ്ങളില്‍ അറസ്റ്റ് ഉള്‍പ്പെടെയുളള തുടര്‍ നടപടികളിലേക്ക് നീങ്ങാനാണ് കസ്റ്റംസ് നീക്കം.
സ്വര്‍ണക്കളളക്കടത്തിലടക്കം ശിവശങ്കറിന്റെ ഒത്താശയുണ്ടായിരുന്നെന്ന സ്വപ്ന സുരേഷിന്റെ മൊഴി എന്‍ഫോഴ്സ്മെന്റിന് ലഭിച്ച പശ്ചാത്തലത്തിലാണ് കസ്റ്റംസ് നീക്കം. ശിവശങ്കറെ ചോദ്യം ചെയ്യാന്‍ അനുമതി തേടി സംസ്ഥാന വിജിലന്‍സും ഇന്ന് കോടതിയെ സമീപിക്കും.
Discussion about this post