ലഖ്നൗ: തീപിടിച്ച പശുത്തൊഴുത്തില്‍ കുടുങ്ങിയ പശുക്കളെയും കിടാങ്ങളെയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ 72 കാരനായ കര്ഷകന് പൊള്ളലേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ബഹ്രൈച്ചിലുള്ള രൂപൈദിയ പോലീസ് സ്റ്റേഷന് പരിധിയില്‍ ഇന്നലെയാണ് സംഭവം നടന്നത്. ഇത്വാരി ലാല്‍ ആര്യ എന്ന് പേരുള്ള കര്‍ഷകനാണ് പൊള്ളേലേറ്റ് മരണമടഞ്ഞത്.
ഇദ്ദേഹം ഉറങ്ങുന്ന സമയത്താണ് തൊഴുത്തിന് തീപിടിച്ചെന്ന് അറിഞ്ഞത്. പശുത്തൊഴുത്തില്‍ നിന്ന് തീയും പുകയും പുറത്തേക്ക് വരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ആര്യ പശുവിനെ രക്ഷിക്കാനായി അകത്തേക്ക് കയറുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് വിപിന്‍ മിശ്ര പറഞ്ഞു.
രണ്ട് പശുക്കളും നിരവധി പശുക്കുട്ടികളുമാണ് ആ സമയം തൊഴുത്തില്‍ ഉണ്ടായിരുന്നത്. കര്ഷകന് തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടെ മേല്‍ക്കൂരയുടെ ഒരു ഭാഗം അദ്ദേഹത്തിന്റെയും കന്നുകാലികളുടെയും മേല്‍ വീഴുകയായിരുന്നു.
മരിച്ച കര്‍ഷകന്റെ കുടുംബത്തിന് 5 ലക്ഷം രൂപയും കന്നുകാലികളെ നഷ്ടപ്പെട്ടതിന് 80,000 രൂപയും നല്‍കുമെന്ന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റായ ജയ്ചന്ദ്ര പാണ്ഡെ പറഞ്ഞു.
Discussion about this post