സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ഹലാൽ ചർച്ചകളിൽ പ്രതികരണവുമായി ചുംബന സമര നായിക രശ്മി ആർ നായർ. ഹലാൽ ഇഷ്ടം ഉള്ളവർ അത് കഴിക്കട്ടെ എന്നും അല്ലാത്തവർ ഹലാൽ അല്ലാത്തത് കഴിക്കട്ടെയെന്നും രശ്മി തന്റെ ഫെസ്ബൂക് പോസ്റ്റിൽ പറഞ്ഞു. ഹലാൽ ഫുഡോ ബീഫോ പോർക്കോ ആളുകൾക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും പാചകം ചെയ്യാനും വിളമ്പാനും ഇവിടെ സ്വാതന്ത്ര്യമുണ്ട് എന്ന് സംഘികളും സുഡാപ്പികളും മനസിലാക്കേണ്ടതുണ്ട് .
ഒരാൾ നടത്തുന്ന ഹോട്ടലിൽ ഹലാൽ ഭക്ഷണം വിളമ്പണോ വേണ്ടയോ എന്നതൊക്കെ അയാൾ മാത്രം തീരുമാനിക്കുന്ന കാര്യമാണ്. ഹലാൽ വേണ്ടവർ അത് ലഭിക്കുന്നിടത്തു പോയി കഴിക്കുക എന്നതാണ് ശരി അത് തടയാൻ ആരും വരാത്തിടത്തോളം അവിടെ എങ്ങനെ പാചകം ചെയ്യുന്നു എന്നത് നിങ്ങളുടെ വിഷയമല്ല .
ഹലാൽ അല്ലാത്ത ഭക്ഷണം കഴിക്കുന്നവർ മുഴുവൻ ചത്തതിനെയും വേസ്റ്റും ഒക്കെ തിന്നുന്നവരാണ് എന്ന് പ്രചരിപ്പിക്കുന്നത് കൃത്യമായ മതവിദ്വേഷ പ്രചാരണമാണ് അതിനു സമൂഹത്തിൽ സ്പർദ്ധ ഉണ്ടാക്കുക എന്ന അജണ്ടയുണ്ട് അത്തരത്തിലുള്ള പ്രചാരവേലകൾക്കെതിരെ കേസെടുക്കണം .
Discussion about this post