വയനാട്: വണ്ടൂരിലെ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ ചുറ്റുമതിലും പ്രവേശന കവാടവും ഉദ്ഘാടനം ചെയ്ത ശേഷം ക്ലാസ് റൂം ഉദ്ഘാടനമാണ് ചെയ്തതെന്ന് ട്വീറ്റ് ചെയ്ത് രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസത്തെ രാഹുലിന്റെ വയനാട് സന്ദർശന വേളയിലാണ് സംഭവം.
വയനാട് എം പിയായ രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലാണ് വണ്ടൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ. ഇതിന്റെ ചുറ്റുമതിലും പ്രവേശന കവാടവുമാണ് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തത്. ഫലകത്തിൽ അത് മലയാളത്തിൽ വ്യക്തമായി എഴുതിയിട്ടുണ്ട്.
എന്നാൽ ഈ ചിത്രം ട്വിറ്ററിൽ പങ്കു വെച്ച രാഹുൽ ഗാന്ധി, പുതിയ ക്ലാസ് റൂം ഉദ്ഘാടനം ചെയ്യാൻ സാധിച്ചതിൽ ആഹ്ളാദവാനാണ് എന്ന് കുറിച്ചിരിക്കുന്നു. പുതിയ സംവിധാനത്തിന്റെ ഗുണഫലങ്ങൾ അനുഭവിക്കാൻ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കഴിയട്ടെയെന്നും രാഹുൽ ആശംസിക്കുന്നു.
Discussion about this post