Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘ക്രൈസ്തവ സമൂഹത്തിനേറ്റ അപരിഹാര്യമായ മുറിവ്’ ഹഗിയ സോഫിയ വിഷയത്തിൽ ചാണ്ടി ഉമ്മനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ സഭ

വര്‍ഗീയ ധ്രൂവീകരണം ലക്ഷ്യമിട്ട് സാമൂഹിക മാധ്യമങ്ങളില്‍ എഴുതുന്നവരും അത് പങ്കുവെയ്ക്കുന്നവരും കേരള കത്തോലിക്കാ സഭയെ പ്രതിനിധാനം ചെയ്യുന്നില്ല.

by Brave India Desk
Feb 6, 2021, 10:02 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ഹഗിയ സോഫിയ വിഷയം പരാമര്‍ശിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ സഭ. അറിയേണ്ട ചരിത്രം അറിയേണ്ട വിധം അറിഞ്ഞിരിക്കാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന യുവ നേതാക്കള്‍ ശ്രദ്ധിക്കണമെന്ന് കെസിബിസി വിമര്‍ശിച്ചു.

ചാണ്ടി ഉമ്മന്റെ പ്രസംഗം ഇങ്ങനെ,

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

“ക്രിസ്ത്യന്‍ ഐഡികളില്‍ നിന്ന് ഹലാല്‍ ബീഫ് കഴിക്കരുത്, ഹലാല്‍ ചിക്കന്‍ കഴിക്കരുത് എന്ന് പറയുന്നു. നമ്മളെല്ലാം ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് 1500-2000 വര്‍ഷമായില്ലേ? ഇങ്ങനെയാരെങ്കിലും ഒരു തെരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടി എന്തൊക്കെ കാണിച്ചുകൂട്ടണം. ഇവിടുത്തെ ജനങ്ങളെ തമ്മില്‍ വേര്‍പിരിക്കേണ്ട കാര്യമുണ്ടോ? നാണമുണ്ടോ സിപിഐഎംകാരാ ഈ നിലവാരത്തിലേക്ക് താഴുവാന്‍. പിന്നെ പറയുന്നു ഹഗിയ സോഫിയ. ആയിരക്കണക്കിന് പള്ളികളാണ് പാശ്ചാത്യലോകത്ത്, സ്‌പെയിനില്‍ ഇംഗ്ലണ്ടില്‍ ബാറുകളായി മാറുന്നത്. യാതൊരു ബുദ്ധിമുട്ടും ഇവര്‍ക്കില്ലല്ലോ?

എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? ഒരു ബുദ്ധിമുട്ടുപോലും ഇത്രയും നാള്‍ കഴിഞ്ഞ 30-40 വര്‍ഷമായി ഇവിടെ ആയിരക്കണക്കിന് ക്രിസ്ത്യന്‍ പള്ളികള്‍, ദേവാലയങ്ങള്‍ അവിടെ ഡാന്‍സ് ബാറുകളായി മാറി. ഇന്നിപ്പോള്‍ ഇവിടെ ഇല്ലാത്തൊരു പ്രശ്‌നത്തിന്റെ പേരില്‍ തമ്മിലടിപ്പിക്കണം ജനങ്ങളെ. അതിനുവേണ്ടി നടത്തുന്ന ശ്രമങ്ങള്‍. ഇത് ഏറ്റവും ഖേദകരം എന്നല്ലാതെ പറയാന്‍ സാധിക്കുമോ? നമ്മള്‍ വല്ല നാട്ടിലെ കാര്യം പറഞ്ഞ് തമ്മിലടിക്കണോ? ഇതാണ് ശ്രമം. ജനങ്ങളെ തമ്മില്‍ വിഭജിപ്പിക്കുവാന്‍ എല്ലാ തരത്തിലും ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ല.“

ചാണ്ടി ഉമ്മന്‍ തന്റെ പ്രസംഗത്തില്‍ തുര്‍ക്കിയിലെ ഹഗിയ സോഫിയ കത്തീഡ്രല്‍ മോസ്‌ക് ആക്കി മാറ്റിയ അവിടുത്തെ ഭരണാധികാരി ശ്രീ എര്‍ദോഗന്റെ പ്രവൃത്തിയെ പ്രകീര്‍ത്തിച്ചുകൊണ്ട് ചന്ദ്രികയില്‍ മുഖലേഖനമെഴുതിയ വ്യക്തിയെ ന്യായീകരിക്കുന്നതിന് വേണ്ടി യൂറോപ്പിലെ പല പള്ളികളും വില്‍ക്കപ്പെടുന്നതിനേയും നടത്തുന്നതിനേയും അവ വ്യാപാരശാലകളായി മാറ്റുന്നതിനേയും ചേര്‍ത്തു വ്യാഖ്യാനിക്കുകയുണ്ടായി. ഈ പ്രസംഗം ക്രൈസ്തവ സമൂഹത്തിന് വേദനയുളവാക്കുന്നതാണെന്ന് കെസിബിസി കുറ്റപ്പെടുത്തി.

സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപേരുകള്‍ വെച്ച് വര്‍ഗീയ വിദ്വേഷം കലര്‍ത്തി പല വിഷയങ്ങളിലും പ്രതികരണങ്ങള്‍ എഴുതുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ക്രൈസ്തവസഭയെ പ്രതിനിധാനം ചെയ്യുന്നുവെന്ന വ്യാജേന ചിലര്‍ സാമൂഹിക മാധ്യമങ്ങള്‍ ഇപ്രകാരം വിനിയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വര്‍ഗീയ ധ്രൂവീകരണം ലക്ഷ്യമിട്ട് സാമൂഹിക മാധ്യമങ്ങളില്‍ എഴുതുന്നവരും അത് പങ്കുവെയ്ക്കുന്നവരും കേരള കത്തോലിക്കാ സഭയെ പ്രതിനിധാനം ചെയ്യുന്നില്ല.

കേരള സമൂഹത്തില്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന ഒരു നടപടിയേയും സഭ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല. അത് അംഗീകരിക്കുന്നുമില്ല. സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന ഇത്തരം വ്യാജ പ്രസ്താവനകളോടുള്ള പ്രതികരണമെന്നോണം രാഷ്ട്രീയ പ്രവര്‍ത്തകര്‍ സമ്മേളനങ്ങളില്‍ പ്രസംഗിക്കുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടതായുണ്ട്. ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കോണ്‍ഗ്രസ് യുവ നേതാവായ ശ്രീ ചാണ്ടി ഉമ്മന്റെ പ്രസംഗം ക്രൈസ്തവ സമൂഹത്തിന് വേദനയുളവാക്കുന്നതാണ്. സഭ പ്രതികരിച്ചു.

അടുത്തയാഴ്ച 8 മുതല്‍ 12 വരെ നിര്‍ബന്ധമായും സഭയിലുണ്ടാകണമെന്ന് ബിജെപി രാജ്യസഭാംഗങ്ങള്‍ക്കു വിപ്പ്, അടുത്തത് ഏകീകൃത സിവിൽ കോഡ് ആണോ എന്ന് ഉറ്റുനോക്കി രാജ്യം

യൂത്ത് ലീഗിന്റെ ഇന്‍സൈറ്റ് 2021 പരിപാടിക്കിടെ ചാണ്ടി ഉമ്മന്‍ നടത്തിയ പ്രസംഗമാണ് വിവാദമായിരിക്കുന്നത്. പ്രസംഗത്തിനിടെ ക്രിസ്ത്യന്‍ ഐഡികള്‍ ഉപയോഗിച്ച് സിപിഐഎം മുസ്ലീം വിരുദ്ധ പ്രചരണം നടത്തുകയാണെന്ന് ചാണ്ടി ഉമ്മന്‍ ആരോപിച്ചു. ഇതിനോടൊപ്പമായിരുന്നു ഹഗിയ സോഫിയ വിവാദത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

Tags: Chandy Oommenkcbc
Share1
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies