ന്യൂഡല്‍ഹി: കര്‍ഷക ബില്ലും പൗരത്വ ബില്ലും പോലുള്ള വിവാദ നിയമ നിര്‍മ്മാണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നുവോ എന്ന അഭ്യൂഹം അതിശക്തം. ഏകീകൃത സിവിൽകോഡ് നിയമനിർമ്മാണം നടത്തുമെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ. രാഷ്ട്രപതിയുടെ നന്ദിപ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ്, പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം, നേരത്തേ ഇറക്കിയ ചില ഓര്‍ഡിനന്‍സുകള്‍ ബില്ലുകളാക്കിയുള്ള അവതരണം എന്നിവയുടെ പശ്ചാത്തലത്തിലാണ് വിപ്പ്.
അടുത്തയാഴ്ച 8 മുതല്‍ 12 വരെ നിര്‍ബന്ധമായും സഭയിലുണ്ടാകണമെന്ന് ബിജെപി രാജ്യസഭാംഗങ്ങള്‍ക്കു വിപ്പ് നല്‍കി. ‘വളരെ പ്രധാനപ്പെട്ട’ ചില നിയമനിര്‍മ്മാണ നടപടികള്‍ക്കു സാധ്യതയുള്ളതിനാലാണിതെന്ന് എംപിമാരെ അറിയിച്ചു. ഇതാണ് അഭ്യൂഹങ്ങള്‍ കൂട്ടുന്നത്. ഏത് തരത്തിലുള്ള നിയമങ്ങളാകും എത്തുകയെന്ന് ആര്‍ക്കും ഒരു പിടിയുമില്ല.കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പല അംഗങ്ങളും സഭയിലെത്താറുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിപ്പു പുറപ്പെടുവിക്കുന്നത്.
ലോക്‌സഭയില്‍ ബിജെപിക്ക് വ്യക്തമായ മേല്‍ക്കൈയുണ്ട്. രാജ്യസഭയില്‍ സ്ഥിതി അതല്ല. ഈ സാഹചര്യത്തിലാണ് എല്ലാം ബിജെപി അംഗങ്ങളോടും സഭയില്‍ എത്താനുള്ള നിര്‍ദ്ദേശം.കര്‍ഷക സമരങ്ങള്‍ രൂക്ഷമായിരിക്കുമ്പോഴാണ് പുതിയ നീക്കം. ഇത്തരം പ്രക്ഷോഭങ്ങളെ അതിശക്തമായി നേരിടുന്നതിനുള്ള നിയമ നിര്‍മ്മാണവും കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് സൂചന.
Discussion about this post