പാലക്കാട്: കേരളത്തില്‍ ഹിന്ദു-ക്രിസ്ത്യൻ പെണ്‍കുട്ടികളെ തന്ത്രത്തില്‍ വീഴ്ത്തി വിവാഹം ചെയ്യുന്ന തരത്തില്‍ ലവ് ജിഹാദുണ്ടെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. ബിജെപി പ്രവേശത്തിന് മുമ്ബോടിയായി ദേശീയ മാധ്യമമായ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലവ് ജിഹാദ്, അതേ, കേരളത്തില്‍ സംഭവിക്കുന്നത് ഞാന്‍ കാണുന്നുണ്ട്. ഹിന്ദുക്കളെ തന്ത്രത്തില്‍ വീഴ്ത്തി വിവാഹം കഴിക്കുന്നത് എങ്ങനെയെന്നും അവര്‍ അനുഭവിക്കുന്നത് എങ്ങനെയെന്നും… ഹിന്ദുക്കള്‍ മാത്രമല്ല, മുസ്‌ലിം, ക്രിസ്ത്യന്‍ പെണ്‍കുട്ടികളും തന്ത്രപരമായി വിവാഹം ചെയ്യപ്പെടുന്നുണ്ട്.
അത്തരം കാര്യങ്ങള്‍ തീര്‍ച്ചയായും എതിര്‍ക്കുക തന്നെ ചെയ്യും’ – ശ്രീധരന്‍ പറഞ്ഞു. ലവ് ജിഹാദ് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.











