തിരുവനന്തപുരം : കേരളത്തിന് ഐശ്വര്യം നഷ്ടപ്പെട്ടിട്ട് അഞ്ചുവര്‍ഷമായെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി. ‘നിപയും രണ്ട് പ്രളയവും കൊവിഡുമൊക്കെയായി കേരളത്തിന് ഐശ്വര്യം നഷ്ടപ്പെട്ടു. ഉദ്യോഗാര്‍ത്ഥികളുടെ വേദന കാണാനുള്ള മനഃസാക്ഷി ഇവിടുത്തെ ഭരണാധികാരികള്‍ക്കില്ല’-ധര്മജന് പറഞ്ഞു.
പി.എസ്.സി നിയമനം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കോണ്‍ഗ്രസ് എം.എല്‍.എമാരായ ഷാഫി പറമ്പിലിനെയും കെ.എസ്. ശബരീനാഥനേയും സന്ദര്‍ശിച്ച ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ധര്മജന്.
സി.പി.ഒ, എല്‍.ജി.എസ് ഉദ്യോഗാര്‍ത്ഥികള്‍ ധര്മജന് നിവേദനം നല്കി. കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. സിദ്ദീഖ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുധീര്‍ ഷാ പാലോട് എന്നിവരും ധര്മജനോടൊപ്പമുണ്ടായിരുന്നു.
Discussion about this post