നോയിഡ അന്താരാഷ്ട്ര വിമാനത്താവള നിര്‍മ്മാണത്തിനായുള്ള നടപടികള്‍ വേഗത്തിലാക്കി യുപി സര്‍ക്കാര്‍. വിമാനത്താവളത്തിനായി ജവാറില് രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 1,365 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ മന്ത്രിസഭ അനുമതി നല്കി.
ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചിലവും മന്ത്രിസഭാ യോഗത്തില്‍ വിലയിരുത്തി. ഏറ്റെടുക്കുന്ന ഭൂമിയിലെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനും മറ്റുമായി 2,890 കോടി രൂപയുടെ ചിലവുവരുമെന്നാണ് മന്ത്രിസഭ കണക്കാക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം അറിയിച്ചത്.
നിലവില്‍ വിമാനത്താവളത്തിന്റെ ആദ്യ ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് 2023-ല്‍ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വിമാനത്താവള നിര്‍മ്മാണത്തിനായുള്ള പദ്ധതിയ്ക്ക് 2017-ലാണ് യോഗി സര്‍ക്കാര്‍ അനുമതി നല്‍കിയത്. 2020-ല്‍ ഇതുമായി ബന്ധപ്പെട്ട കരാറിലും ഏര്‍പ്പെട്ടു. 29,650 കോടി രൂപ ചിലവിട്ടാണ് വിമാനത്താവളത്തിന്റെ നിര്‍മ്മാണം.
Discussion about this post