തിരുവനന്തപുരം: കേരളത്തിലെ പല ജില്ലകളിലും ജനിതക വ്യതിയാനം സംഭവിച്ച എന്‍440 കെ വകഭേദത്തില്‍പ്പെട്ട വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായും, സംസ്ഥാനത്തെ രോഗവ്യാപനം ഗുരുതരമാണെന്നും ഐജിഐബി പഠന റിപ്പോര്‍ട്ട്. എന്‍440 കെ വകഭേദത്തില്‍പ്പെട്ട വൈറസുകൾ പ്രതിരോധ മാര്‍ഗങ്ങളെ മറികടക്കാന്‍ പ്രാപ്തിയുള്ളവയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വൈറസുകളിലെ ജനിതക വ്യതിയാനത്തെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സിഎസ്ഐആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക് ആന്റ് ഇന്റഗ്രേറ്റഡ് ബയോളജിയെന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിന്റെ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ജില്ലകളില്‍ നടത്തിയ പരിശോധനയില്‍ പല ജില്ലകളിലും എന്‍440 കെ വകഭേദത്തില്‍പ്പെട്ട വൈറസിന്റെ സാന്നിധ്യവമാണ് കണ്ടെത്തിയത്. പ്രതിരോധ മാര്‍ഗങ്ങളെ മറികടക്കാന്‍ ശേഷിയുള്ള വൈറസ് രോഗവ്യാപനം തീവ്രമാക്കുമെന്നാണ് ഐജിഐബിയുടെ കണ്ടെത്തല്‍.
കോവിഡ് രണ്ടാംഘട്ടവ്യാപനത്തില് ഒഡീഷ, ആന്ധ്രാപ്രദേശ്, ഛത്തീസ്ഘട്ട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കണ്ടെത്തിയ അതേ വൈറസിന്റെ സാന്നിധ്യമാണ് കേരളത്തിലും കണ്ടെത്തിയിരിക്കുന്നത്. ഇവ കോവിഡ് പ്രതിരോധ വാക്സിന് രണ്ട് ഡോസ് സ്വീകരിച്ചവരില്‍ വീണ്ടും കോവിഡ് വരാനുള്ള സാധ്യതയുള്ളതായും പറയുന്നു.
Discussion about this post