ജമ്മു കശ്മീരിലെ രജോറിയില്‍നിന്നുള്ള ആദ്യ വ്യോമസേനാ വനിതാ ഫൈറ്റര്‍ പൈലറ്റാണ് ഇരുപത്തിനാലുകാരിയായ മാവ്യ സൂദന്‍. ശനിയാഴ്ച ഹൈദരാബാദിന് സമീപം ദുണ്ഡിയാലിലെ എയര്‍ഫോഴ്സ് അക്കാദമിയില്‍ നടന്ന കമ്പൈന്‍ഡ് ഗ്രാജുവേഷന് പാസ്സിങ് ഔട്ട് പരേഡിലാണ് മാവ്യ ഫ്ളൈയിങ് ഓഫീസറായി കമ്മീഷന് ചെയ്തത്. ഇന്ത്യന്‍ വ്യോമസേനയിലെ പന്ത്രണ്ടാമത്തെ വനിതാ ഫൈറ്റര്‍ പൈലറ്റാണ് മാവ്യ.
രജോറിയിലെ ലംബാടി ഗ്രാമത്തിൽ താമസിക്കുന്ന മാവ്യ ജമ്മുവിലെ കാർമൽ കോൺവെന്റ് സ്കൂളിലാണ് പഠിച്ചത്. അതിനുശേഷം ചണ്ഡിഗഡിലെ ഡിഎവിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി.
നിലവില്‍ വ്യോമസേനയില്‍ 11 ഫൈറ്റര്‍ പൈലറ്റുമാരുണ്ട്. 2016 ലാണ് ആദ്യ മൂന്ന് വനിതാ ഫ്ളൈയിങ് ഓഫീസര്‍മാര്‍ വ്യോമസേനയിലെത്തിയത്. വ്യോമസേനയിൽ യുദ്ധവിമാനം പറത്തിയ ആദ്യത്തെ വനിതാ പൈലറ്റ് എന്ന ബഹുമതി ബീഹാറിലെ ഭാവന കാന്തിന് ലഭിച്ചു. അവാനി ചതുർവേദി, മോഹന സിംഗ് എന്നിവരും ഒപ്പമുണ്ടായിരുന്നു. മിഗ്-21 ഉള്‍പ്പെടെയുള്ള സൂപ്പര്‍ സോണിക് വിമാനങ്ങള്‍ പറത്താനും മറ്റ് മുന്‍നിര യുദ്ധപരിശീലനങ്ങളും വനിതാ ഓഫീസര്‍മാര്‍ക്കും വ്യോമസേന നല്‍കുന്നുണ്ട്. ഓരു ഫൈറ്റര്‍ പൈലറ്റിന്റെ പരിശീലനത്തിനായി 15 കോടിയോളം രൂപയാണ് ചെലവ്.
ഫ്ളൈയിങ് ഓപറേഷനില്‍ അടിസ്ഥാന പരിശീലനം നേടിയ മാവ്യയ്ക്ക് ഇനി ഒരു കൊല്ലം കഠിനമായ പരിശീലനത്തിന്റെ കാലമാണ്. അത് കൂടി പൂര്‍ത്തിയായാല്‍ മാവ്യ സൂദന്‍ ഫൈറ്റര്‍ പൈലറ്റെന്ന നിലയില്‍ പൂര്‍ണമായും സജ്ജയാവും. ജമ്മു കശ്മീരില്‍ നിന്നുള്ള ആദ്യ വനിതാ ഫൈറ്റര്‍ പൈലറ്റായ മാവ്യയ്ക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ അഭിനന്ദനപ്രവാഹമാണ്.
Discussion about this post