ലഖ്നൗ: ഗണേശ് ചതുർത്ഥിയുടെ ഭാഗമായി ഉത്തർപ്രദേശിലെ തീർത്ഥാടന കേന്ദ്രങ്ങളായ മഥുരയിലും വൃന്ദാവനിലും 10 കിലോമീറ്റർ ചുറ്റളവിൽ മദ്യവും മാംസ വിൽപ്പനയും നിരോധിച്ച് യോഗി ആദിത്യനാഥ് സർക്കാർ.
മഥുര – വൃന്ദാവന്‍ 10 കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലം ശ്രീകൃഷ്ണന്റെ ജന്മസ്ഥലമാണെന്നും ഇത് തീർത്ഥാടന കേന്ദ്രമാണെന്നും ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കി. 22 വാർഡുകളാണ് ഈ പ്രദേശത്ത് ഉള്ളത്.
മഥുരയിൽ മാംസവും മദ്യവും വിൽക്കുന്നത് നിരോധിക്കുമെന്ന് നേരത്തെ തന്നെ യോഗി സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തിൽ മദ്യവും മാംസവും വിൽപ്പന നടത്തുന്നവർ മറ്റു ജോലികളിലേക്ക് തിരിയണമെന്നും സർക്കാർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മധുരയിലും വൃന്ദാവനിലും മദ്യവും മാംസവും വിൽക്കുന്നതിന് വിലക്കേർപ്പെടുത്തിയത്.
Discussion about this post