പട്ന: മദ്യനിരോധനം നിലവിലുള്ള ബിഹാറില്‍ വീണ്ടും വിഷമദ്യ ദുരന്തം. ഹോളി ആഘോഷങ്ങള്‍ക്കിടെ വിഷമദ്യം കഴിച്ച് 37 പേര് മരിച്ചു. സിവാന്‍, ബാങ്ക, ഭാഗല്‍പുര്‍, മധേപുര, നളന്ദ തുടങ്ങിയ ഇടങ്ങളിലാണ് ദുരന്തമുണ്ടായത്.
ഭാഗല്‍പുരിലും ബാങ്കയിലുമായി രണ്ടു പേര്‍ക്കു കാഴ്ചയും നഷ്ടമായി. ദീപാവലി ആഘോഷ ദിനങ്ങളില്‍ ബിഹാറിലുണ്ടായ മദ്യദുരന്തത്തില്‍ അറുപതോളം പേര്‍ക്കാണു ജീവന് നഷ്ടമായത്.
മദ്യദുരന്തത്തെ കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ക്കു നിര്‍ദ്ദേശം നല്കി.
Discussion about this post