ഇറ്റാവ: ചംബല്‍ നദിയിലേക്ക് 300 കടലാമകളെ സമര്‍പ്പിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. ലോക കടലാമ ദിനത്തിലാണ് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഇനം കടലാമകളെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നദിയിലേക്ക് തുറന്നു വിട്ടത്.
മെയ് 22 ഞായറാഴ്ച, ലോക കടലാമ ദിനമായിരുന്നു. അന്നേ ദിവസം, ഇറ്റാവ മേഖലയിലാണ് സംഭവം നടന്നത്. റെഡ് ക്രൗണ്‍ഡ് റൂഫ്ഡ് ടര്‍ട്ടില്‍, ത്രീ സ്ട്രിപ്പ്ഡ് റൂഫ്ഡ് ടര്‍ട്ടില്‍ എന്നീ അപൂര്‍വ്വ ഇനങ്ങളില്‍പ്പെട്ട കടലാമകളുടെ 300 കുട്ടികളെ വിരിയിച്ചെടുത്തതിനു ശേഷമായിരുന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആക്ടിവിസ്റ്റുകളും പുഴയിലേക്ക് തുറന്നു വിട്ടത്.
കടലാമകളുടെ സംരക്ഷണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ടര്‍ട്ടില്‍ സര്‍വൈലന്‍സിന്റെ നേതൃത്വത്തില്‍, ടര്‍ട്ടില്‍ കമ്പനിയെന്ന വ്യവസായ സ്ഥാപനത്തിന്റെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കമ്പനിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി ഫണ്ട് ഇതിനായി വിനിയോഗിച്ചുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
Discussion about this post