ശ്രീനഗർ : പാക് അധീന കശ്മീരിൽ ഗിൽജിത് – ബാൽട്ടിസ്ഥാൻ മേഖലയിൽ വൻ പ്രക്ഷോഭം. ഇന്ത്യയുടെ ഭാഗമാകണമെന്നും പാകിസ്താൻ സർക്കാർ ജനങ്ങളെ വഞ്ചിക്കുകയും പാർശ്വവത്കരിക്കുകയുമാണ് ചെയ്യുന്നതെന്നും പ്രക്ഷോഭകർ വ്യക്തമാക്കി. നിരവധി ഗ്രാമങ്ങളിലും ടൗണുകളിലും ശക്തമായ പ്രക്ഷോഭമാണ് നടക്കുന്നത്. തദ്ദേശവാസികളുടെ ഭൂമി ഏറ്റെടുക്കാനുള്ള ശ്രമത്തിനെതിരെയായിരുന്നു പ്രക്ഷോഭം ആരംഭിച്ചത്.
ഡോഗ്ര രാജ ഭരണം ഉള്ളപ്പോൾ തന്നെ ഗിൽജിത് ബാൽട്ടിസ്ഥാനിൽ ജീവിക്കുന്നവരാണ് തങ്ങൾ. തങ്ങളെ ഒഴിവാക്കാനുള്ള നീക്കത്തിൽ നിന്ന് പാക് സർക്കാർ പിന്മാറണം. ലഡാക്ക് അതിർത്തി തുറന്ന് ഇന്ത്യയുമായി കൂടിച്ചേരൽ സാദ്ധ്യമാക്കണമെന്നും പ്രക്ഷോഭകർ ആവശ്യപ്പെടുന്നു. പ്രക്ഷോഭത്തിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
സമീപ കാലത്തെ എറ്റവും വലിയ ക്ഷാമത്തിലൂടെയാണ് പാകിസ്താൻ കടന്നു പോകുന്നതെന്നാണ് റിപ്പോർട്ട്. ഭക്ഷ്യധാന്യങ്ങൾക്ക് വേണ്ടി സംഘർഷങ്ങളും കൊള്ളയും പതിവാകുകയാണ്. അതിനിടയിൽ തെഹരീക് ഇ താലിബാൻ ഉയർത്തുന്ന വെല്ലുവിളികളും പാകിസ്താനെ ആശങ്കയിലാക്കുന്നുണ്ട്. ഇതിനെല്ലാം പുറമേയാണ് ഇന്ത്യക്കൊപ്പം ചേരണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള വലിയ പ്രക്ഷോഭങ്ങൾ.
Leave a Comment