കൊച്ചി: നടി ഹണിറോസിന്റെ ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്ന ബോബി ചെമ്മണ്ണൂരിന് വീണ്ടും കുരുക്ക്. ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഇന്നലെയുണ്ടായ നാടകീയ സംഭവങ്ങളിലാണ് കേസ് എടുത്തത്. പ്രതിഭാഗം അഭിഭാഷകനോട് കോടതിയിൽ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റേതാണ് നടപടി.
ജാമ്യം ലഭിച്ചിട്ടും ഇന്നലെ ബോബി ചെമ്മണ്ണൂർ ജയിലിൽ തന്നെ തുടർന്നതാണ് കോടതിയെ പ്രകോപിച്ചത്. ജയിലിൽ കഴിയുന്ന റിമാൻഡ് പ്രതികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു ഈ നീക്കം. ബോബി ചെമ്മണ്ണൂരിനെതിരെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമർശനം ഉന്നയിച്ചത്. സർക്കാർ അഭിഭാഷകനോടും പ്രതിഭാഗം അഭിഭാഷകനോടും ഇന്നലെ നടന്ന സംഭവവികാസങ്ങൾ കോടതി ആരാഞ്ഞു. താൻ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയോട് ഇതേകുറിച്ച് വിവരം ചോദിച്ചു. ഇന്നലെ തന്നെ റിലീസ് ഓഡർ പുറത്തിറങ്ങിയതാണെന്നാണ് വിവരം ലഭിച്ചതെന്ന് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
വെറുതെ നാടകം കളിക്കരുതെന്ന് കോടതി വിമർശിച്ചു. ജാമ്യം എങ്ങനെ റദ്ദ് ചെയ്യണമെന്ന് തനിക്കറിയാം,കോടതിയെ മുന്നിൽ നിർത്തി കളിക്കാൻ നിൽക്കരുതെന്നും വേണ്ടി വന്നാൽ താൻ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഇതെന്താ നാടകം കളിക്കുകയാണോ എന്ന് കോടതി ചോദിക്കുന്നു. കോടതിയെ മുന്നിൽ നിർത്തി നാടകം കളിക്കാൻ ശ്രമിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നൽകി. ഇതെന്താ കഥമെനയുകയാണോയെന്ന് ഹൈക്കോടതി ചോദിച്ചു. മാദ്ധ്യമശ്രദ്ധ നേടാനായി ശ്രമിക്കുകയാണോയെന്ന് കോടതി ചോദിച്ചു
Discussion about this post