തിരുവനന്തപുരം: കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹന്റെ രാജി സർക്കാർ അംഗീകരിച്ചു. ശങ്കർ മോഹന് പകരം പുതിയ ഡയറക്ടറെ കണ്ടെത്താൻ സർക്കാർ സെർച്ച് കമ്മിറ്റിയെ രൂപീകരിച്ചിരിക്കുകയാണ്. വിദ്യാർത്ഥികൾ സമരം അവസാവിപ്പിക്കണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡയറക്ടർ രാജിവെച്ച സാഹചര്യത്തിൽ പുതിയ ഡയറക്ടറെ സെർച്ച് കമ്മിറ്റി തിരഞ്ഞെടുക്കും. ഡോ. വി കെ രാമചന്ദ്രൻ, ഷാജി എൻ കരുൺ, ടി വി ചന്ദ്രൻ എന്നിവരാണ് സെർച്ച് കമ്മിററിയിലുള്ളത്. ജാതി വിവേചനം ഉൾപ്പെടെയുള്ള വിവാദങ്ങളുമായി ബന്ധപ്പെട്ടാണ് വിദ്യാർത്ഥികൾ പ്രതിഷേധം സംഘടിപ്പിച്ചത്. ഇത് അൻപതാം ദിവസത്തോട് അടുക്കാനിരിക്കെയാണ് ഡയറക്ടറുടെ രാജി. എന്നാൽ രാജിക്ക് വിവാദവുമായി ബന്ധമില്ലെന്നാണ് ശങ്കർ മോഹന്റെ വിശദീകരണം.
അതേസമയം വിദ്യാർത്ഥികളുടെ ആരോപണങ്ങളിൽ സർക്കാർ അന്വേഷണം നടത്തിയിരുന്നു. തുടർന്ന് അന്വേഷണ കമ്മീഷൻ കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ശങ്കർ മോഹനെതിരായ ആരോപണത്തിൽ സത്യമുണ്ടെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
Discussion about this post