വാഷിംഗ്ടൺ: ഇന്ത്യക്ക് അഭിമാനമായി ഓസ്‌കാർ പുരസ്‌കാരത്തിന്റെ നാമനിർദ്ദേശത്തിലുൾപ്പെട്ട് രാജമൗലിയുടെ ആർആർആർ. ഒറിജിനൽ സോങ്ങ് വിഭആഗത്തിലാണ് ആർആർആറിലെ നാട്ടുനാട്ടു എന്ന ഗാനത്തിന് നാമനിർദ്ദേശം ലഭിച്ചത്. എന്നാൽ മികച്ച വിദേശഭാഷ ചിത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടാൻ ആർആർആറിനായില്ല. നേരത്തെ ഗ്ലോൾഡൻ ഗ്ലോബിൽ ഒറിജിനൽ സോങ്ങിനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.
യുഎസിലെ കാലിഫോർണിയ ബവേറി ഹിൽസിൽ വച്ചാണ് നാമനിർദ്ദേശത്തിലുൾപ്പെട്ട ചിത്രങ്ങളുടെ പേരുകൾ പ്രഖ്യാപിച്ചത്.
നോമിനേഷനുകൾ
മികച്ച സഹനടൻ
ബ്രെൻഡൺ ഗ്ലീസൺ ( ദ് ബാൻഷീസ് ഓഫ് ഇനിഷെറിൻ), ബ്രയാൻ ടയറീ ഹെൻറി (കോസ് വേ),ജൂഡ് ഹിർച്ച് (ദ് ഫേബിൾമാൻസ്) ബാറി കിയോഗൻ (ദ് ബാൻഷീസ് ഓഫ് ഇനിഷെറിൻ) കി ഹുയ് ക്വാൻ (എവ്രിതിങ് എവ് രിവെയർ ഓൾ അറ്റ് വൺസ്)
മികച്ച സഹനടി
ആഞ്ജലെ ബാസെത് (വക്കാൻഡ ഫോർ എവർ), ഫോങ് ചൗ (ദ വെയ്ൽ), കെറി കോൻഡൺ (ദ ബാൻഷീസ് ഓഫ് ഇനിഷെറിൻ), ജാമി ലീ കർട്ടിസ് (എവ്രിതിങ് എവ്രിവെയർ ഓൾ അറ്റ് വൺസ്) സ്റ്റെഫാനി സു (എവ്രിതിങ് എവ്രിവെയർ ഓൾ അറ്റ് വൺസ്).
ഒറിജിനൽ സ്‌കോർ
ഓൾ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രണ്ട് അവതാർ ദ് വേ ഓഫ് വാട്ടർ, ദ് ബാറ്റ്മാൻ എൽവിസ്, ടോപ് ഗൺ: മാവെറിക്.
ഒറിജിനൽ സ്‌ക്രീൻ പ്ലേ
ദ് ബാൻഷീസ് ഓഫ് ഇനിഷെറിൻ
എവ് രിതിങ് എവ് രിവെയർ ഓൾ അറ്റ് വൺസ്, ദ് ഫേബിൾമാൻസ്,ടാർ, ട്രയാങ്കിൾ ഓറ് സാഡ്‌നെസ്
Leave a Comment