കണ്ണൂർ: എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രാത്രി ആർഎസ്എസ് ആയവർ കോൺഗ്രസിൽ വേണ്ടെന്ന ആന്റണിയുടെ പ്രസ്താവന മകൻ ശിരസാ വഹിച്ചു.പകലും രാത്രിയും ബിജെപി ആയി പ്രവർത്തിക്കാൻ അനിൽ ആന്റണി തീരുമാനിച്ചുവെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി.
എകെ ആന്റണിയുടെ മകൻ ബിജെപിയിൽ ചേരുന്നത് ജനാധിപത്യ ഇന്ത്യയ്ക്ക് അപമാനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.ബിജെപിയിൽ പോകുമെന്ന് പറഞ്ഞ ആളെയാണ് കെപിസിസി പ്രസിഡന്റാക്കിയത്. നെഹ്‌റു ആർഎസ്എസുമായി സന്ധി ചെയ്‌തെന്ന് പറഞ്ഞ ആളാണ് കെ സുധാകരനെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ജനാധിപത്യ സംരക്ഷണത്തിനും രാജ്യത്തെ വീണ്ടെടുക്കുന്നതിനും ഉള്ള കോൺഗ്രസിന്റെ പരിമിതിയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി.
Leave a Comment