ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അറുപതിനായിരത്തോളം പേര് പങ്കെടുത്തുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞ പരിപാടിയില്‍ ആളൊഴിഞ്ഞ കസേരയുള്ളത് കേരളത്തിലെ ഒരു ജനപ്രതിനിധിയ്ക്ക് എന്ത് ആശ്വാസമാണ് പകരുന്നത്. 130 കോടി ജനങ്ങളുടെ ഭരണത്തലവന് പതിവ് ബഡായി പറയുന്നു..എന്ന് പറയുന്നിടത്ത് ഇന്ത്യന്‍ പ്രധാനമന്ത്രിയോടുള്ള അനാദരവാണോ..അതോ നരേന്ദ്രമോദിയോടുള്ള രാഷ്ട്രീയ എതിര്‍പ്പാണോ ഉള്ളത്…?
കോണ്‍ഗ്രസ് എംഎല്‍എ വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിനോടുള്ള ചെറിയ പ്രതികരണമാണ് മുകളില്‍ ഉദ്ധരിച്ചത്.
ഫേസ്ബുക്കിലിട്ട പോസ്റ്റിന് കീഴെ നിരവധി പ്രതിഷേധ പ്രതികരണങ്ങളാണ് ഉയരുന്നത്.
ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്-
https://www.facebook.com/vtbalram/posts/10153384386969139
സ്റ്റേഡിയത്തിലെ സീറ്റുകള്‍ പലതും ഒഴിഞ്ഞുകിടക്കുകയായിരുന്നു എന്നുള്ളത് മാത്രം അല്‍പ്പം ആശ്വാസം.
ഇനി ഇതിനൊടുള്ള ഒരു പ്രതികരണം വായിക്കുക-
തൃത്താലയില്‍നിന്നുള്ള ഫേസ്ബുക്ക് പ്രധാനമന്ത്രി മോഡിയുടെ വെംബ്ലി [പ്രോഗ്രാമിനെക്കുരിച്ചു ഇട്ട പോസ്റ്റു കണ്ടപ്പോള്‍ ആദ്യം പേടിച്ചു ദൈവമേ ഇയാളും നന്നാകാന്‍ തീരുമാനിച്ചോ എന്ന് .എന്നാല്‍ പോസ്റ്റു വായിച്ചപ്പോള്‍ സമാധാനമായി .പതിവുപോലെ ,യാതൊരു മാറ്റവും ഇല്ല .ബീഹാറില്‍ കഴിഞ്ഞ തിരഞെടുപ്പില്‍ മദാമ്മ കോണ്ഗ്രെസ് വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ എത്തിയ വിവരം ആ പോസ്റ്റ് വായിച്ചപ്പോള്‍ ആണ് മനസിലായത് .താങ്കളുടെ ഒരു കണ്ടെത്തല്‍ സത്യമാണ് ,എന്തെന്നാല്‍ സിഖകാരെ കുറിച്ച് പറഞ്ഞ നേരത്ത് മോഡി അവരുടെ ദേശസ്നേഹവും ഇന്ത്യയെ ഊട്ടുന്നതില്‍ അവര്‍ക്കുള്ള പങ്കും മാത്രമേ പരഞ്ഞുളൂ എന്നതാണ് ,ശരിയാണ് അവരെക്കുറിച്ച് പറയുമ്പോള്‍ തീര്‍ച്ചയായും ഇതിനൊപ്പം ഒരു വന്മരത്തിന്റെ പതനകഥയും പറയേണ്ടത് ആയിരുന്നു .ഇന്ത്യയുടെ നനാത്വതെക്കുരിച്ചും സൂഫി പരമ്പര്യതെക്കുരിച്ചും പറഞ്ഞ മോഡി ഇസ്ലാമിക തീവ്രവാദം എന്നാ അടിസ്ഥാനമില്ലാത്ത കാര്യം പറഞ്ഞു എന്നത് ഒരിക്കലും അന്ഗീകരിക്കനവില്ല ,അതിനു ഏറ്റവും പുതിയ തെളിവാണ് പാരീസ് സംഭവം.
ഈ അസത്യപ്രചരണം കേള്‍ക്കാന്‍ ആ സ്റെടിയത്തില്‍ ഒഴിഞ്ഞുകിടന്ന കസേരകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് താങ്കളെ ആശ്വസിപ്പിക്കുന്നു എന്നതാണ് ഞങ്ങള്‍ക്കുള്ള ഏക ആശ്വാസം
സൂഫി പാരമ്പര്യത്തെ മറന്നു കൊണ്ടുള്ള എന്നത് എല്ലാവരെയും ഉദ്ദേശിച്ചല്ല, എ്ന്നിങ്ങനെയുള്ള പ്രതികരണങ്ങളും പോസ്റ്റിനുണ്ട്. മോദിയുടെ വെംബ്ലി പ്രസംഗം കേള്‍ക്കാനെത്തിയ ജനക്കൂട്ടത്തിന്റെ ഫോട്ടോകളും പ്രതികരണമായി പോസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post