കാസർകോട് : മണിപ്പൂർ വിഷയത്തിന്റെ മറവിൽ ഹിന്ദു വിശ്വാസികൾക്കെതിര കൊലവിളിയുമായി മുസ്ലീം യൂത്ത് ലീഗ്. ജനകീയ പ്രതിഷേധമെന്ന പേരിൽ കാസർകോട് കാഞ്ഞങ്ങാട് ജില്ലാ കമ്മിറ്റിയുടെ നേത്വത്തിൽ നടത്തിയ മാർച്ചിനിടെയാണ് ഹിന്ദുക്കൾക്ക് നേരെ കൊലവിളി മുദ്രാവാക്യം ഉയർന്നത്. റോഡിലൂടെ പരസ്യമായി നടത്തിയ പ്രകടനം ജനങ്ങളെ ആകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
ഇന്നലെ വൈകീട്ടാണ് നഗരമദ്ധ്യത്തിൽ പ്രതിഷേധ റാലി നടന്നത്. ”അമ്പല നടയിൽ കെട്ടിത്തൂക്കി, പച്ചക്കിട്ട് കത്തിക്കും,” എന്ന മുദ്രാവാക്യം വിളികൾ ഉയരുന്നത് കേൾക്കാം. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേരാണ് പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മുസ്ലീം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ഫൈസൽ ബാബുവാണ് റാലി ഉദ്ഘാടനം ചെയ്തത്. ഹിന്ദു വിശ്വാസികളെ കൊന്നൊടുക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടും പ്രകടനത്തിനെതിരെ പോലീസ് കേസെടുത്തിട്ടില്ല എന്ന റിപ്പോർട്ടുകളാണ് ലഭിക്കുന്നത്.
Discussion about this post