ലക്നൗ: ഉത്തർപ്രദേശിൽ സനാതന ധർമ്മം സ്വീകരിച്ച് മുസ്ലീം യുവതി. ബറേലി സ്വദേശി ഫർസാന ബിയാണ് ഹിന്ദു മതം സ്വീകരിച്ചത്. ഇതിന് പിന്നാലെ ആൺസുഹൃത്തായ വീരേന്ദ്ര കശ്യപിനെ യുവതി വിവാഹം ചെയ്തു.
ഉത്തംനഗർ സ്വദേശിയാണ് വീരേന്ദ്ര കശ്യപ്. മൂന്ന് വർഷം മുൻപാണ് വീരേന്ദ്ര കശ്യപുമായ ഫർസാന അടുപ്പത്തിലാകുന്നത്. അടുത്തിടെ ഇവരുടെ ബന്ധം വീട്ടുകാർ അറിയുകയായിരുന്നു. ഇതോടെ ഫർസാനയെ ഭീഷണിപ്പെടുത്തുകയും മറ്റൊരു വിവാഹത്തിന് നിർബന്ധിക്കാനും വീട്ടുകാർ ആരംഭിച്ചു. സമ്മർദ്ദം ശക്തമായതോടെ കശ്യപിനൊപ്പം യുവതി വീടു വിടുകയായിരുന്നു.
വീരേന്ദറിന്റെ വീടിന് സമീപത്തെ ക്ഷേത്രത്തിലായിരുന്നു സനാതന ധർമ്മം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടന്നത്. ഇതിന് പിന്നാലെ സരസ്വതി എന്ന പേരും സ്വീകരിച്ചു. ഇതിന് ശേഷം കശ്യപിന്റെ വീട്ടുകാരുടെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. ഹിന്ദു ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ നടന്നത്. ഹിന്ദു മതം സ്വീകരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ഫർസാന പ്രതികരിച്ചു.
അതേസമയം ഹിന്ദു മതം സ്വീകരിച്ചതിന് പിന്നാലെ ഫർസാനയ്ക്ക് വീട്ടുകാരിൽ നിന്നും വലിയ ഭീഷണിയാണ് ഉണ്ടാകുന്നത്. പ്രദേശത്തെ ജിഹാദികളിൽ നിന്നും ഭീഷണി ഉണ്ടാകുന്നുണ്ടെന്നും ഫർസാന വ്യക്തമാക്കി.
Discussion about this post