ചെന്നൈ: പ്രളയക്കെടുതിയില്‍ ദുരിതത്തിലായ ചെന്നൈയ്ക്ക് കൈതാങ്ങായി മാതാ അമൃതാനന്ദമയി. ചെന്നൈ നിവാസികളെ സഹായിക്കുന്നതിനായി മാതാഅമൃതാനന്ദമയീ മഠം അഞ്ചുകോടി രൂപ നല്കി.
സ്വാമി രാമകൃഷ്ണാനന്ദ പുരി ഈ തുകയ്ക്കുള്ള ചെക്ക് മുഖ്യമന്ത്രി ജയലളിതയ്ക്ക് കൈമാറി. പ്രളയ സമയത്ത് രക്ഷാ,ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മഠം സന്നദ്ധപ്രവര്‍ത്തകരെ അയച്ചിരുന്നു.
അവശ്യവസ്തുക്കള്‍ അടങ്ങിയ കിറ്റുകള്‍ പതിനായിരം കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന് മഠം അധികൃതര്‍ പറഞ്ഞു.
Discussion about this post