ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി മത്സരത്തിൽ പാകിസ്താനെ മുട്ടുകുത്തിച്ച് ഇന്ത്യ. ഗ്രൂപ്പിലെ അവസാന മത്സരത്തിലാണ് പാകിസ്താൻ പരാജയപ്പെട്ടത്. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ഇന്ത്യ വിജയം കൈവരിച്ചത്. ഇതോടെ പാകിസ്താൻ ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്താക്കി.
സെമിയിലേക്ക് എത്താനുള്ള തുറുപ്പുചീട്ടായി സമനില പോലും പാകിസ്താന് നേടാനായില്ല. മത്സരത്തിൽ ആദ്യ കുറച്ചുമിനിറ്റുകൾ പാകിസ്താന് അനുകൂലമായിരുന്നുവെങ്കിലും ഇന്ത്യ പൊരുതി കയറി. ഹർമൻപ്രിത് സിങ് ഇന്ത്യയുടെ ആദ്യ ഗോൾ വേട്ടക്കാരനായി. മിനിറ്റുകൾക്ക് ശേശം പെനാൽറ്റി കോർണറിലൂടെ ഹർമൻ പ്രീത് വീണ്ടും വേട്ട തുടർന്ന് ഗോൾ നേടി. ഇതോടെ പരാജയം മണത്ത പാകിസ്താന്റെ ആവേശം തണുത്തു. 36 ാം മിനിറ്റിൽ ഇന്ത്യയുടെ ജുഗ്രാജ് സിങ് മൂന്നാം ഗോളും കളിയുടെ അവസാനഘട്ടത്തിൽ ആകാശ് ദീപ് സിങ് അവസാന ഗോളും കണ്ടെത്തിയതോടെ പാകിസ്താന്റെ പരാജയം പൂർണമായി.
സെമി ഫൈനലിൽ ഇന്ത്യ ജപ്പാനേയും മലേഷ്യ ദക്ഷിണ കൊറിയയേയും നേരിടും. ഓഗസ്റ്റ് 11-നാണ് മത്സരങ്ങൾ.പാകിസ്താനും ജപ്പാനും അഞ്ച് വീതം പോയന്റാണുണ്ടായിരുന്നത്. എന്നാൽ കൂടുതൽ ഗോൾ വഴങ്ങിയതാണ് സെമിയിലേക്കുള്ള വഴിയടച്ചത്.
Leave a Comment