അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ രൂക്ഷവിമർശനവുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. അമേരിക്കയെയും അവരുടെ നായയായ ഇസ്രയേലിനെയും നേരിടാൻ ഇറാൻ തയ്യാറാണെന്നായിരുന്നു ഖമേനിയുടെ പ്രതികരണം. നമ്മുടെ രാഷ്ട്രം അമേരിക്കയുടെ ശക്തിയെയും അതിന്റെ നായയായ സയണിസ്റ്റ് ഭരണകൂടത്തെയും നേരിടാൻ തയ്യാറാണെന്ന വസ്തുത വളരെ പ്രശംസനീയമാണെന്നായിരുന്നു ഖമേനിയുടെ വാക്കുകൾ.
ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിന് നേരെ കഴിഞ്ഞ മാസം നടന്ന ആക്രമണം ടെഹ്റാൻ വാഷിംഗ്ടണിനെതിരെ പ്രഹരമേൽപ്പിക്കുന്നതിന്റെ തുടക്കം മാത്രമാണെന്നും യുഎസിനും മറ്റുള്ളവർക്കും ഇതിലും വലിയ പ്രഹരം ഏൽക്കുമെന്നും ഖമേനി മുന്നറിയിപ്പ് നൽകി. ഏത് സൈനിക ആക്രമണത്തെയും നേരിടാൻ ഇറാൻ തയ്യാറാണെന്ന് ഖമേനി കൂട്ടിച്ചേർത്തു.
വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ജൂൺ 26ന് ഖമേനിയിൽ നിന്ന് ആദ്യ പരസ്യ പ്രസ്താവന പുറത്ത് വന്നരുന്നു. ഖത്തറിലെ അമേരിക്കൻ വ്യോമത്താവളങ്ങൾ ആക്രമിച്ച് കൊണ്ട് തങ്ങൾ അവരുടെ മുഖത്ത് ശക്തമായി പ്രഹരിച്ചിരിക്കുന്നുവെന്നായിരുന്നു ഖമേനിയുടെ അവകാശവാദം. ഇസ്രയേലോ അമേരിക്കയോ ഇനി ഇറാനിൽ ആക്രമണം നടത്തരുതെന്ന ഒരു സന്ദേശം കൂടിയാണ് ഇതിലൂടെ നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post