സീരിയൽ-സിനിമ നിര്‍മ്മാതാവ് കെ എസ് ബൈജു പണിക്കര്‍ അന്തരിച്ചു

Published by
Brave India Desk

തിരുവനന്തപുരം: ചലച്ചിത്ര നിര്‍മാതാവും വെള്ളറട വി.പി.എം.എച്ച്.എസ്.എസ്. മാനേജറുമായ കുടപ്പനക്കുന്ന് ദേവീക്ഷേത്രത്തിനു സമീപം മഹിമയില്‍ കെ എസ് ബൈജു പണിക്കര്‍ (59) അന്തരിച്ചു. വി ആര്‍ ഗോപിനാഥ് സംവിധാനം ചെയ്ത് 1987-ല്‍ പുറത്തിറങ്ങിയ ‘ഒരു മെയ്മാസ പുലരിയില്‍’ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളാണ്.

മലയാള ടെലിവിഷന്റെ ആദ്യകാലത്ത് നിരവധി സ്വതന്ത്ര ടെലിവിഷന്‍ പരിപാടികളുടെ നിര്‍മാതാവായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗോവ, തിരുവനന്തപുരം ചലച്ചിത്ര മേളകളിലെ നിറസാന്നിധ്യമാണ്. നിരവധി കലാ സൗഹൃദസംഘങ്ങളുടെ സാരഥിയായിരുന്നു. കേരള പ്രൈവറ്റ് സ്‌കൂള്‍ മാനേജേഴ്സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റും തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമാണ്.

വെള്ളറട ശ്രീഭവനില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുശീലന്റെ മൂത്തമകനാണ്. ഭാര്യ: ബിന്ദു കെ.ആര്‍.(സീനിയര്‍ അക്കൗണ്ടന്റ്, സബ്ട്രഷറി, വെള്ളയമ്പലം). മക്കള്‍: ജഗന്‍ ബി.പണിക്കര്‍, അനാമിക ബി.പണിക്കര്‍.

Share
Leave a Comment

Recent News