ജില്ലാ മെഡിക്കൽ ഓഫീസർ തസ്തിക വാഗ്ദാനം ചെയ്ത് 1 ലക്ഷം രൂപ വാങ്ങി; വീണാ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫിനെതിരെ പരാതി; ഇടനിലക്കാരനായി നിന്നത് സിഐടിയു നേതാവ്

Published by
Brave India Desk

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം. ഡോക്ടർ നിയമനത്തിന് വേണ്ടി പണം വാങ്ങിയെന്നാണ് പേഴ്‌സണൽ സ്റ്റാഫ് അഖിൽ മാത്യുവിനെതിരായ പരാതി. മലപ്പുറം സ്വദേശിയായ ഹരിദാസൻ ആണ് ആരോപണവുമായി രംഗത്ത് എത്തിയത്.

ഹരിദാസന്റെ മകളെ മെഡിക്കൽ ഓഫീസറായി ജില്ലയിൽ നിയമിക്കുന്നതിന് വേണ്ടിയായിരുന്നു കൈക്കൂലി. തസ്തികയിൽ ഒഴിവു കണ്ടയുടൻ തന്നെ അപേക്ഷ നൽകിയതായി ഹരിദാസൻ പറയുന്നു. ഇതിന് പിന്നാലെ മാർച്ച് 10 ന് പത്തനംതിട്ട സിഐടിയു ഓഫീസിലെ സെക്രട്ടറി അഖിൽ സജീവ് എന്ന് പറഞ്ഞയാള് തന്നെ തിരഞ്ഞുവന്നു. അപേക്ഷ കൊടുത്തിട്ട് കാര്യമില്ലെന്നും നിയമനം നടത്തുന്നത് തങ്ങളുടെ ആൾക്കാരാണെന്നും പറഞ്ഞു. പണം ആവശ്യപ്പെട്ടു. ആദ്യം താത്കാലിക നിയമനവും പിന്നീട് സ്ഥിര നിയമനവും നടത്താമെന്നായിരുന്നു വാഗ്ദാനം. 15 ലക്ഷം രൂപയായിരുന്നു ഇതിനായി ആവശ്യപ്പെട്ടത്.

മൂന്ന് വർഷം താത്കാലികമായി നിയമനം തരും. ഇതിന് അഞ്ച് ലക്ഷം രൂപ നൽകണം. പിന്നീട് സ്ഥിരപ്പെടുത്താനായി 10 ലക്ഷം നൽകണമെന്നുമായിരുന്നു ആവശ്യം. ഇത് പ്രകാരം ആദ്യം 25000 രൂപ നൽകി. ഇതിന് ശേഷം ആരോഗ്യമന്ത്രിയുടെ സ്റ്റാഫായ അഖിൽ മാത്യുവിനെ പോയി കാണാനും 1 ലക്ഷം രൂപ നൽകാൻ അഖിൽ സജീവൻ പറഞ്ഞു. 50,000 രൂപയും വാങ്ങി. തുടർന്ന് ഒരു ദിവസം നേരിട്ട് പോയി അഖിൽ മാത്യുവിനെ കണ്ടു പണം നൽകി. തൊട്ടടുത്ത നിമിഷം തന്നെ അപ്പോയിന്റ്‌മെന്റ് ലെറ്റർ മരുമകളുടെ ഫോണിലേക്ക് വന്നു. എന്നാൽ നിയമനം മാത്രം ഉണ്ടായില്ല. ഇതോടെ പരാതി നൽകുകയായിരുന്നുവെന്നും ഹരിദാസൻ കൂട്ടിച്ചേർത്തു.

Share
Leave a Comment

Recent News