കസവു മുണ്ടിൽ ‘മലയാളി മങ്ക’യായി ഹണി റോസ്

Published by
Brave India Desk

മലയാളത്തിലും തമിഴ് ,​ തെലുങ്ക് ഭാഷകളിലും സജീവമായ താരമാണ് ഹണി റോസ്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് അവർ വെള്ളിത്തിരയിലേക്ക് കടന്നു വന്നത്.
സോഷ്യൽ മീഡിയയിലും നിരവധി ആരാധകരാണ് താരത്തിനുള്ളത്.
അതുകൊണ്ടുതന്നെ നടിയുടെ ഏറ്റവും പുതിയ കേരള ട്രഡീഷണൽ വേഷത്തിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. കസവ് മുണ്ടുടുത്ത് ഇളം ചുവപ്പ് നിറത്തിലുള്ള ബ്ലൗസും ധരിച്ചാണ് ഹണി ചിത്രങ്ങളിെലത്തുന്നത്. ബാല്‍ജിത്ത് ബിഎം ആണ് ഹണി റോസിന്‍റെ ഈ മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

ഒരിടവേളയ്ക്കുശേഷം മലയാള സിനിമയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് ഹണി റോസ്. കഴിഞ്ഞ സെപ്തംബര് 21ന് റിലീസ് ആയ ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത ‘റാണി’യാണ് ഹണി റോസിന്റെ പുതിയ സിനിമ. നിയതി കാദമ്പി എന്ന പുതുമുഖം നായികാ ആവുന്ന ഈ ചിത്തത്തിൽ ഉർവശി, ഭാവന, ഇന്ദ്രൻസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.

ഏബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ‘റേച്ചൽ’ ആണ് ഹണി നായികയായെത്തുന്ന അടുത്ത ചിത്രം. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ ഇറച്ചിവെട്ടുകാരി റേച്ചലിനെയാണ് ഹണി അവതരിപ്പിക്കുക. നവാഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട് പുരോഗമിക്കുന്നു. തെലുങ്ക് സിനിമയിലും സജീവമായ താരം ബാലയ്യയോടൊപ്പം വീര സിംഹ റെഡ്ഡി എന്ന സിനിമയില്‍ അഭിനയിച്ചതിലൂടെ ഏറെ തെലുങ്കു ആരാധകരെയും സമ്പാദിച്ചിട്ടുണ്ട്.

Share
Leave a Comment

Recent News