ഡൽഹി മെട്രോയിൽ യാത്ര ചെയ്ത് ഉല്ലസിച്ച് അമേരിക്കൻ അംബാസിഡർ; രാജ്യത്തെ മെട്രോകൾ ലോകത്തെ തന്നെ ഏറ്റുവും മികച്ചതെന്നും എറിക് ഗാർസെറ്റി

Published by
Brave India Desk

ന്യൂഡൽഹി: ഡൽഹി മെട്രോയിൽ യാത്ര ചെയ്ത് ഉല്ലസിച്ച് അമേരിക്കൻ അംബാസിഡർ. ഇന്ത്യയിലെ അമേരിക്കൻ അംബാസിഡർ എറിക് ഗാർസെറ്റിയാണ് ഡൽഹി മെട്രോയിൽ യാത്ര ചെയ്തത്. ലോകത്തെ തന്നെ ഏറ്റവും നിലവാരമുള്ള മെട്രോകളാണ് ഇന്ത്യയിൽ ഉള്ളതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

അംബാസിഡറുടെ യാത്രയുടെ ചിത്രങ്ങളും വാർത്തകളും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് പുറത്തുവിട്ടത്. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹം മെട്രോയിൽ യാത്ര ചെയ്തത് എന്നാണ് ഇത് പ്രകാരം വ്യക്തമാകുന്നത്. മെട്രോയിലെ യാത്രക്കാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇവരോട് സംവദിക്കുന്ന വീഡിയോ ദൃശ്യങ്ങളും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ പുറത്തുവിട്ടിട്ടുണ്ട്. ആർ കെ പുരത്ത് നിന്നും ഒക്ല എൻഎസ്‌ഐസി മെട്രോ സ്‌റ്റേഷനിലേക്ക് ആയിരുന്നു അദ്ദേഹത്തിന്റെ യാത്ര.

ഡെൽഹി മെട്രോ ഏവർക്കും സുഗമമായ യാത്ര പ്രധാനം ചെയ്യുന്നുവെന്ന് എറിക് ഗാർസെറ്റി ട്വിറ്ററിൽ കുറിച്ചു. ഡൽഹി മെട്രോയിൽ മികച്ച യാത്രാ അനുഭവം ആയിരുന്നു തനിക്ക് ഉണ്ടായത്. ലോകത്തെ തന്നെ ഏറ്റവും മികച്ച മെട്രോയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share
Leave a Comment

Recent News