അ‌ത്യന്തം ദു:ഖകരവും നടുക്കമുണ്ടാക്കുന്നതും: കളമശേരി സഫോടനത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി

Published by
Brave India Desk

കൊച്ചി: കളമശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർഥനാ സമ്മേളനത്തിനിടയിൽ ഉണ്ടായ സഫോടനം ഞെട്ടിക്കുന്നതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ക്രിസ്തീയ സഹോദരൻമാരുടെ പ്രാർത്ഥനാ സമ്മേളനത്തിനിടെയാണ് ഇത്തരം സ്ഫോടനം നടന്ന് ഒരാൾക്ക് ജീവൻ നഷ്ടപ്പെടുകയും 36 പേർക്ക് പരുക്ക് പറ്റുകയും ചെയ്തത് എന്നുള്ളത് അ‌ത്യന്തം നടുക്കമുണ്ടാക്കുന്നതും ദുഖകരവുമാണ്. ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അ‌മിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. താനും മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു.
അ‌ടിയന്തരമായ നടപടികൾ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ ഉണ്ടാകണമെന്നും അ‌ദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ഏജൻസികൾ ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ എടുക്കേണ്ടതുണ്ട്. ബോംബ് സ്ഫോടനമാണ് ഉണ്ടയതെന്ന് ഡിജപി ഇതിനോടകം പറഞ്ഞിട്ടുണ്ട്. ഇത് ഗുരുതരമായ ഒരു കാര്യമാണ്. അ‌ത്തരത്തിലുള്ള ഭീകരവാദ പ്രവർത്തനങ്ങൾ ​ക്രൈസ്തവ കൂ ട്ടായ്മകൾക്കെതിരായി ആരാണ് ചെയ്യുന്നതെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ അ‌ന്വേഷിക്കേണ്ടതുണ്ട് എന്നും കേന്ദമന്ത്രി പറഞ്ഞു.

യഹോവ സാക്ഷികളുടെ മേഖല സമ്മേളനത്തിനിടെ ഉണ്ടായ സ്ഫോടന സമയത്ത് 2000-ത്തിലേറെ പേരാണ് ഹാളിൽ ഉണ്ടായിരുന്നത്. പ്രാര്‍ത്ഥന നടക്കുന്ന സമയത്ത് കന്‍വെന്‍ഷന്‍ സെന്ററിനകത്ത് നാലിടങ്ങളിലായാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മൂന്ന് ദിവസത്തെ പ്രാര്‍ത്ഥനാ കന്‍വെന്‍ഷന്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് സ്‌ഫോടനം.
പൊട്ടിത്തെറിയിൽ 35 ഓളം പേർക്ക് പരുക്ക് പറ്റിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സ്ഥിരീകരിച്ചിട്ടുണ്ട്. 35 പേരെയും കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഏഴ് പേര്‍ ഐസിയുവിലാണ്. ഗുരുതമായി പൊള്ളലേറ്റവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറഞ്ഞിട്ടില്ല. കൂടുതല്‍ പേര്‍ക്ക് പരുക്കുണ്ടെങ്കില്‍ ആവശ്യമെങ്കില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി. കോട്ടയത്തെ ബേണ്‍സ് യൂണിറ്റും സജ്ജമാണ്.

Share
Leave a Comment

Recent News