നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ ശക്തമായ വിജയം ; ഇന്ത്യൻ ഓഹരി വിപണികളിൽ വൻ കുതിപ്പ്

Published by
Brave India Desk

ന്യൂഡൽഹി : ഹിന്ദി ഹൃദയ ഭൂമിയിൽ ബിജെപി നടത്തിയ ശക്തമായ മുന്നേറ്റത്തിന്റെ പ്രതിഫലനം ഇന്ന് ഇന്ത്യൻ ഓഹരി വിപണികളിൽ ദൃശ്യമായി. സെൻസെക്‌സും നിഫ്റ്റിയും വൻ കുതിപ്പാണ് നിലവിൽ കാഴ്ചവയ്ക്കുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ബിജെപി പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ ബിജെപിക്ക് തന്നെ മികച്ച സാധ്യതകൾ കൽപ്പിക്കപ്പെടുകയാണ്. ഇതാണ് ഇന്ത്യൻ ഓഹരി വിപണിയിൽ ഈ കനത്ത മുന്നേറ്റം ഉണ്ടാകുന്നതിന് കാരണമായി വിദഗ്ദ്ധർ വിലയിരുത്തുന്നത്.

ബിഎസ്ഇ സെൻസെക്‌സ് തിങ്കളാഴ്ച വ്യാപാരത്തിൽ 1100 പോയിൻറ് ഉയർന്ന് 68,000 എന്ന എക്കാലത്തെയും ഉയർന്ന നിലയിലെത്തി. നിഫ്റ്റി50 വ്യാപാരത്തിൽ 1.7 ശതമാനത്തിലധികം ഉയർന്ന് 20,600 എന്ന പുതിയ ഉയരത്തിലുമെത്തി.

സംസ്ഥാന തിരഞ്ഞെടുപ്പ് ഫലങ്ങൾ ബിജെപിയുടെ ശക്തിയെക്കുറിച്ചുള്ള പ്രതീക്ഷയെ വീണ്ടും ഉറപ്പിക്കുന്നതാണെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. ഈ പ്രവണത പൊതുതെരഞ്ഞെടുപ്പിലും തുടരാനാണ് സാധ്യതയെന്ന് കർമ്മ ക്യാപിറ്റൽ അഡ്വൈസേഴ്‌സിലെ കോ-സിഐഒ രുഷഭ് ഷേത്ത് അഭിപ്രായപ്പെട്ടു. വിപണികൾ തുടർച്ചയെയും സ്ഥിരതയെയും അനുകൂലിക്കുന്നതിനാൽ ഓഹരികളിലെ ഈ മുന്നേറ്റം നല്ല ഒരു സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share
Leave a Comment

Recent News