പിണറായിക്കും ഇൻഡിയ്ക്കും ഹമാസ് ആണ് പ്രധാനം, അയ്യപ്പഭക്തരുടെ ദുരിതമല്ല; രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

Published by
Brave India Desk

ന്യൂഡൽഹി: ശബരിമലഅയ്യപ്പ ഭക്തർ നേരിടുന്ന അസൗകര്യങ്ങളിൽ സംസ്ഥാന സർക്കാരിനെയും ഇൻഡി സഖ്യത്തെയും വിമർശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ശബരിമല ദർശനത്തിനെത്തുന്ന തീർഥാടകർ നേരിടുന്ന ബുദ്ധിമുട്ടുകളുടെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ഈ വിമർശനം.
പിണറായിക്കും കോൺഗ്രസ് നേതൃത്വം നൽകുന്ന ഇൻഡി സഖ്യത്തിനും ഹമാസാണ് പ്രധാനം. ഇത്രയധികം ഹിന്ദുക്കളുടെ വിശ്വാസമല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമൂഹമാദ്ധ്യമമായ ട്വിറ്ററിലൂടെയാണ് വിമർശനം.

ശബരിമല തീർഥാടകർ ഭക്ഷണമോ വെള്ളമോ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുള്ള ഇടങ്ങളോ പോലും ഇല്ലാതെ വലയുകയാണെന്ന് ആരോപിച്ച് ബിജെപി നേതാവ് അനിൽ ആന്റണി വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പരാമർശം.
അതേസമയം അയ്യപ്പ സന്നിധിയിലേക്കുള്ള യാത്രയിൽ ഭക്തർക്ക് വെള്ളവും ലഘുഭക്ഷണവും മറ്റ് സൗകര്യങ്ങളും ഇടത്താവളങ്ങളിൽ (ഹാൾട്ടിംഗ് പോയിന്റുകൾ) ഒരുക്കണമെന്ന് തിങ്കളാഴ്ച പ്രത്യേക സിറ്റിംഗിൽ കേരള ഹൈക്കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് (ടിഡിബി) നിർദ്ദേശിച്ചിരുന്നു

Share
Leave a Comment

Recent News